ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഇന്ധനവില ഗണ്യമായ തോതില്‍ വര്‍ദ്ധിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍. ജൂണ്‍ 1 മുതല്‍ ഒരു ലിറ്റര്‍ പെട്രോളിന് 6 സെന്റും, ഡീസലിന് 5 സെന്റും വര്‍ധിപ്പിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.
/sathyam/media/post_attachments/fPXl1TiZW1uO5AFfg3uK.jpg)
റഷ്യന്‍ അധിനിവേശ സമയത്ത് വെട്ടിക്കുറച്ച എക്‌സൈസ് ഡ്യൂട്ടി ഘട്ടം ഘട്ടമായി തിരികെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.റഷ്യയുടെ ഉക്രൈനിലെ ഇടപെടല്‍ മുഖേനെ ഊര്‍ജപ്രതിസന്ധി ഉടലെടുക്കുകയും,വില വര്‍ധിക്കുകയും ചെയ്തപ്പോള്‍ 15 ശതമാനം എക്‌സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ചു കൊണ്ടാണ് അയര്‍ലണ്ട് ഉപഭോക്താക്കളുടെ രക്ഷയ്‌ക്കെത്തിയത്.അത്തരത്തില്‍ കുറച്ച ഡ്യൂട്ടിയാണ് ജൂണ്‍ ഒന്ന് മുതല്‍ വീണ്ടും കൂട്ടി തുടങ്ങുന്നത്.
”ഇന്ധനവില അതേപടി തുടരുകയാണെങ്കില്‍ പോലും , എക്സൈസ് ഡ്യൂട്ടി ജൂണ്‍ 1 ന് പെട്രോളിന്റെ വിലയില്‍ 3.8 ശതമാനവും, ഡീസല്‍ വിലയില്‍ 3.4 ശതമാനവും വര്‍ദ്ധിപ്പിക്കുമെന്ന് ‘എ എ അയര്‍ലണ്ട് വക്താവ് പാഡി കോമിന്‍ വ്യക്തമാക്കി.. ഇന്ധനവിലയില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും ജൂണ്‍ 1 മുതല്‍ വില വര്‍ധിപ്പിക്കേണ്ടി വരും.
എന്നാല്‍ ഇത്തരത്തില്‍ വീണ്ടുമുള്ള വര്‍ദ്ധനവ് അടുത്ത ഏതാനം മാസങ്ങളിലും തുടര്‍ന്നേക്കും.
ജീവിതച്ചെലവ് പ്രതിസന്ധിയുടെ മധ്യത്തില്‍ ഇന്ധനവില ഉയരുന്നത് ഉചിതമാണെന്ന് വിശ്വസിക്കുന്നുണ്ടോ എന്ന ചോദ്യത്തിന്, നിലവിലുള്ള വില വെട്ടിക്കുറയ്ക്കല്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കേണ്ടതുണ്ടെന്നാണ് പരിസ്ഥിതി മന്ത്രി ഏമന്‍ . റയാന്‍ അഭിപ്രായപ്പെട്ടത്.”സാമൂഹിക ക്ഷേമം ഉറപ്പാക്കാനും വിദ്യാഭ്യാസത്തിനും ആരോഗ്യത്തിന് പണം നല്‍കാനും ഖജനാവില്‍ നിന്നുള്ള വരുമാനം ആവശ്യമാണ്. അദ്ദേഹം പറഞ്ഞു. പ്രതിസന്ധിയുടെ കാലത്ത് ,ഇന്ധന വില കുറച്ചതിലൂടെ ജനത്തിന് അതിന്റെ പ്രയോജനം ലഭിച്ചു. എല്ലാ സമയത്തും അത് സര്‍ക്കാരിന് നല്‍കാനാവില്ല. വാഹനമോടിക്കുന്നവര്‍ക്ക് മറ്റൊരു ഇഷ്ടപ്പെടാത്ത വര്‍ദ്ധനവായിരിക്കും ഇനിയുണ്ടാവുക.മന്ത്രി പറഞ്ഞു.