ഡബ്ലിന്‍ : അടുത്ത 10 വര്‍ഷത്തിനുള്ളില്‍ കാറുകളില്ലാത്ത നഗരമായി ഡബ്ലിന്‍ മാറിയേക്കുമോ? കഴിഞ്ഞ 12 മാസത്തെ സംഭവഗതികളും അനുഭവങ്ങളും നമ്മുടെ ജീവിതത്തില്‍ നിര്‍ണ്ണായക മാറ്റങ്ങളുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
/sathyam/media/post_attachments/aMWNlKorkqErNpP4Gfmb.jpg)
പകര്‍ച്ചവ്യാധികളുടെ പശ്ചാത്തലവും മാറുന്ന ആഗോള പാരിസ്ഥിതിക മാറ്റങ്ങളും ഡബ്ലിനും കോര്‍ക്കും പോലെയുള്ള നഗരങ്ങളെ മുച്ചൂടും മാറ്റുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.ആളുകള്‍ കാറുകളെ ഉപേക്ഷിച്ച് ഇ സ്‌കൂട്ടറിലേയ്ക്കും ഇ ബൈക്കിലേയ്ക്കും ചേക്കേറുമെന്ന് ഇവര്‍ പറയുന്നു.
വെറും 5 -10 വര്‍ഷത്തിനുള്ളില്‍ ഡബ്ലിന്റെയും കോര്‍ക്കിന്റെയും പ്രാന്തപ്രദേശത്ത് ഇ-മൊബിലിറ്റി ഹബുകള്‍ നിലവില്‍ വരുമെന്ന് ഇ.എസ്.ബിയിലെ ഇ-മൊബിലിറ്റി ബിസിനസ് ഡെവലപ്‌മെന്റ് ലീഡ് പോള്‍ ഹൊഗന്‍ പ്രവചിക്കുന്നു.ഇവ സ്വകാര്യ കാറുകളെ നഗരകേന്ദ്രത്തില്‍ നിന്ന് അകറ്റിനിര്‍ത്തും.ഭാവിയില്‍ യാത്രക്കാര്‍ അവരുടെ ഇലക്ട്രിക് വാഹനങ്ങള്‍ ഈ ഹബുകളിലൊന്നിലേക്കെത്തും.തുടര്‍ന്ന് ചാര്‍ജ് ചെയ്യുന്നതിന് പ്ലഗ് ഇന്‍ ചെയ്യും. അതല്ലെങ്കില്‍ ഇ-ബൈക്കിലോ ഇ-സ്‌കൂട്ടറിലോ യാത്ര തുടരും .ഗതാഗതത്തിന്റെ കാര്യത്തില്‍ ഭാവി വൈദ്യുതിയിലായിരിക്കുമെന്ന് പോള്‍ പറയുന്നു.
2030 ആകുമ്പോഴേക്കും നമ്മുടെ റോഡുകളില്‍ 1 ദശലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ ഉണ്ടാകുമെന്ന് ഐറിഷ് സര്‍ക്കാര്‍ കണക്കാക്കുന്നു. ഐറിഷ് ദ്വീപിലുടനീളം ഇതിനകം 1,100 ലധികം സ്റ്റാന്‍ഡേര്‍ഡ്, ഫാസ്റ്റ് ചാര്‍ജ് പോയിന്റുകളുമുണ്ടാകും.മൈക്രോ മൊബിലിറ്റി ഭാവിയില്‍ സ്വകാര്യ കാറുകളെ അട്ടിമറിക്കുമെന്നും നഗരങ്ങളെ ഹരിതവും ആസ്വാദ്യകരവുമാക്കുമെന്നും യൂറോപ്പിലെ പ്രമുഖ സ്‌കൂട്ടര്‍ കമ്പനിയായ വിന്‍ഡ് മൊബിലിറ്റിയുടെ സിഇഒ എറിക് വാങ് പറയുന്നു.അടുത്ത 20-30 വര്‍ഷത്തിനുള്ളില്‍ നഗര കേന്ദ്രങ്ങളിലെ ഗതാഗതത്തിന്റെ 70%വും മൊബിലിറ്റി ഉപകരണങ്ങളായ ബൈക്കുകള്‍, സ്‌കൂട്ടറുകള്‍ എന്നിവയാകുമെന്ന് എറിക് പറഞ്ഞു.
ഭാവിയില്‍ സിറ്റി സെന്ററിലെ കാറുകളുടെ കാര്യത്തില്‍ നമുക്ക് മുന്‍ഗണന വളരെ കുറവായിരിക്കും. സ്ഥലത്തിന്റെ ഗുണനിലവാരമുള്ള ഉപയോഗത്തിലും ഹരിതവല്‍ക്കരണത്തിലുമാകും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.