ഡബ്ലിന്‍ : കുടിയേറ്റക്കാര്‍ അടക്കമുള്ളവര്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് കമ്പനികള്‍. ഐറിഷ് സമൂഹത്തിലെ ചില വിഭാഗങ്ങള്‍ നേരിടുന്ന അസമത്വം പരിഹരിക്കുന്നതിനുള്ള ബിസിനസ് ഇന്‍ കമ്മ്യൂണിറ്റി അയര്‍ലണ്ടിന്റെ (ബി.ഐ.ടി.സി.ഐ) എലിവേറ്റ് സംരംഭത്തിന്റെ ഭാഗമായാണ് കമ്പനികളുടെ നീക്കം. അയര്‍ലണ്ടിലെ കമ്പനികളുടെ 45 സിഇഒമാരാണ് വൈവിധ്യമാര്‍ന്ന തൊഴിലുകള്‍ക്ക് അവസരമൊരുക്കുന്നത്. എ.ഐ.ബി, ബാങ്ക് ഓഫ് അയര്‍ലണ്ട്, ഡിയാജിയോ, ഏയ്ര്, ഗ്യാസ് നെറ്റ്വര്‍ക്ക്സ് അയര്‍ലണ്ട്, റോഡ്‌സ്റ്റോണ്‍, സ്‌കൈ അയര്‍ലണ്ട് എന്നിവ സൈന്‍ അപ്പ് ചെയ്ത സ്ഥാപനങ്ങളിലുള്‍പ്പെടുന്നു.
/sathyam/media/post_attachments/ZXxr6FELWhiFRWKsSlm2.jpg)
ആഗോള പകര്‍ച്ചവ്യാധികളും ബ്ലാക്ക് ലൈവ്സ്മാറ്റര്‍ പോലുള്ള പ്രസ്ഥാനങ്ങളുമാണ് സമൂഹത്തില്‍ നിലനില്‍ക്കുന്ന അസമത്വം ശ്രദ്ധയില്‍പ്പെടുത്തിയതെന്ന് ബി.ഐ.ടി.സി.ഐ സിഇഒ ടോമസ് സെര്‍കോവിച്ച് പറഞ്ഞു. ഇത് പരിഹരിക്കുന്നതില്‍ കമ്പനികള്‍ക്ക് പ്രധാന പങ്ക് വഹിക്കാനുണ്ട്. മാത്രമല്ല അവയ്ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതുമുണ്ട്.സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന ഒരു തൊഴില്‍ ശക്തി കെട്ടിപ്പടുക്കുകയെന്നതാണ് എലിവേറ്റ് ലക്ഷ്യമിടുന്നതെന്ന് സെര്‍കോവിച്ച് പറഞ്ഞു.
വാര്‍ഷികാടിസ്ഥാനത്തില്‍ പുരോഗതി റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുമെന്നും ആദ്യത്തേത് അടുത്ത വര്‍ഷം മധ്യത്തോടെ പുറത്തിറക്കുമെന്നും ബി.ഐ.ടി.സി.ഐ അറിയിച്ചു.നമ്മുടെ സമൂഹത്തിലെ ചില ഗ്രൂപ്പുകള്‍ക്ക് തൊഴില്‍ ലഭിക്കുന്നതിന് കാര്യമായ തടസ്സങ്ങള്‍ നേരിടുന്നുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. അത് മാറ്റുന്നതിനായി മറ്റ് ഗ്രൂപ്പുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മാര്‍ക്ക്സ് & സ്പെന്‍സറിലെ ട്രേഡിംഗ് & കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്-അയര്‍ലണ്ട് മേധാവിയും ദി ലീഡേഴ്സ് ഓണ്‍ സസ്റ്റെയിനബിലിറ്റിയുടെ സഹ ചെയര്‍യുമായ കെന്‍ സ്‌കല്ലി പറഞ്ഞു.
അയര്‍ലണ്ടില്‍ സാധാരണ ജനസംഖ്യയിലുള്ളതിനേക്കാള്‍ നാലര ഇരട്ടിയാണ് കുടിയേറ്റക്കാരടക്കമുള്ള വൈകല്യമുള്ളവരുടെയിടയിലെ തൊഴിലില്ലായ്മയെന്ന് അടുത്തിടെ ബി.ഐ.ടി.സി.ഐ നടത്തിയ ഗവേഷണങ്ങള്‍ കണ്ടെത്തിയിരുന്നു.
കറുത്ത വംശജരുടെ കാര്യത്തില്‍ ഇത് ആറ് മടങ്ങും ട്രാവലേഴ്സില്‍ 13 മടങ്ങുമാണെന്നും പഠനം വ്യക്തമാക്കുന്നു.സമൂഹത്തിലെ അസമത്വങ്ങളും അതിന് കാരണമാകുന്ന തടസ്സങ്ങളും ഉയര്‍ത്തിക്കാട്ടുന്നതിനാണ് ബി.ഐ.ടി.സി.ഐയെ പ്രതിനിധീകരിച്ച് ഡെലോയിറ്റ് ഗവേഷണം നടത്തിയത്.