ഫിലഡല്‍ഫിയ: യുഎസിലെ ഫിലഡല്‍ഫിയയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. കൊല്ലം ആയൂര്‍ മലപ്പേരൂര്‍ സ്വദേശി അഴകത്ത് വീട്ടില്‍ റോയ് ചാക്കോ ആശാ ദമ്പതികളുടെ മകന്‍ ജൂഡ് ചാക്കോയാണ്(21) മരിച്ചതെന്നാണ് നാട്ടില്‍ വിവരം ലഭിച്ചത്. ജോലി സ്ഥലത്തുനിന്ന് അപാര്‍ട്‌മെന്റിലേക്ക് പോകുമ്പോള്‍ ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ടാണ് അജ്ഞാതനായ യുവാവ് നിറയൊഴിച്ചത്.
/sathyam/media/post_attachments/gUX1ebbs9qXOM1wsugho.jpg)
ജൂഡിന്റെ അമ്മ ആശയുടെ വീട് കൊട്ടാരക്കര കിഴക്കേത്തെരുവിലാണ്. ബിബിഎ വിദ്യാര്‍ഥിയായ ജൂഡ് പഠനത്തോടൊപ്പെം ജോലിയും ചെയ്തിരുന്നു. ഫിലഡല്‍ഫിയയിലെ സ്ഥാപനത്തില്‍നിന്ന് ജോലി കഴിഞ്ഞ് മടങ്ങവേയായിരുന്നു ആക്രമണം.
ജൂഡ് ജനിച്ചതും വളര്‍ന്നതും അമേരിക്കയിലാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പേ അമേരിക്കയിലേക്ക് കുടിയേറിയ കുടുംബമാണ്. സംസ്‌കാരം പിന്നീട് ഫിലഡല്‍ഫിയയില്‍.