ഈസ്താംബുള്‍: തുര്‍ക്കി പ്രസിഡന്റായി റജബ് തയ്യിബ് എര്‍ദോഗാന്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തില്‍ ആര്‍ക്കും 50 ശതമാനം വോട്ട് കിട്ടാതിരുന്നതിനെത്തുടര്‍ന്ന് നടത്തിയ രണ്ടാം ഘട്ടം തെരഞ്ഞെടുപ്പില്‍ 97.94 ശതമാനം വോട്ടെണ്ണിയപ്പോള്‍ 52.15 ശതമാനം വോട്ട് എര്‍ദോഗാന്‍ ഉറപ്പാക്കിക്കഴിഞ്ഞു.
/sathyam/media/post_attachments/KTEQqNGyBHbIWxRyAOXW.jpg)
പീപ്പ്ള്‍സ് അലയന്‍സ് സ്ഥാനാര്‍ഥിയായ ഉര്‍ദുഗാന്റെ എതിരാളിയായി ആറു പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ഥി എന്ന നിലയില്‍ മത്സരിച്ച നേഷന്‍ അലയന്‍സിന്റെ കെമാല്‍ കിലിക്ദരോഗ്ളുവിന് 47.85 ശതമാനം വോട്ടാണ് കിട്ടിയത്.
പ്രധാനമന്ത്രി, പ്രസിഡന്റ് എന്നീ നിലകളില്‍ കഴിഞ്ഞ ഇരുപതു വര്‍ഷമായി തുര്‍ക്കിയുടെ ഭരണസാരഥ്യത്തില്‍ എര്‍ദോഗാന്‍ ഉണ്ട്.
ഞായറാഴ്ച നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 85.09 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു. ആകെ 6.42 കോടി വോട്ടര്‍മാരാണുണ്ടായിരുന്നത്. ആദ്യ ഘട്ടത്തില്‍ 88.8 ശതമാനമായിരുന്നു പോളിങ്.
അടുത്ത 5 വര്‍ഷം തുര്‍ക്കി ഭരിക്കാനുള്ള പ്രസിഡന്റിനെയും 600 അംഗ പാര്‍ലമെന്റിനെയും തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പാണ് ഇപ്പോള്‍ നടന്നത്. പ്രധാനമന്ത്രി പദവി എടുത്തുകളഞ്ഞ് പ്രസിഡന്റ് സര്‍ക്കാര്‍ മേധാവിയായുള്ള ഭരണസംവിധാനത്തിലേക്ക് 2017 ലാണു തുര്‍ക്കി മാറിയത്.