സിയൂള്‍: ഉത്തര കൊറിയയില്‍ ബൈബിള്‍ കൈവശം സൂക്ഷിച്ചതിന് വധശിക്ഷ വിധിക്കപ്പെട്ടതായി സൂചന. ക്രിസ്തുമത വിശ്വാസികളാണ് ബൈബിള്‍ സൂക്ഷിച്ചതിന് നേരത്തെ അറസ്ററിലായത്. കുട്ടികളുള്‍പ്പെടെയുള്ള ഇവരുടെ കുടുബാംഗങ്ങള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതായും യുഎസ് സ്റേററ്റ് ഡിപാര്‍ട്ട്മെന്റ് പറയുന്നു.
/sathyam/media/post_attachments/KdVkkVUz6fGaGbwbZixS.jpg)
ഏകദേശം 70,000 ക്രിസ്ത്യാനികള്‍ ഉത്തര കൊറിയയില്‍ തടവില്‍ കഴിയുന്നതായാണ് കണക്ക്. മറ്റ് മതവിശ്വാസികള്‍ വേറെയുമുണ്ട്. ഇത്തരത്തില്‍ തടവില്‍ കഴിയാന്‍ വിധിക്കപ്പെടുന്ന ക്രിസ്തുമത വിശ്വാസികള്‍ ശാരീരികമായും മാനസികമായും അതികഠിനമായ പീഡനങ്ങള്‍ക്കിരയാകുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
2009~ല്‍ ബൈബിളുമായി മാതാപിതാക്കളെ പിടികൂടിയതിന്റെ പേരില്‍ അവരുടെ രണ്ട് വയസ് പ്രായമുള്ള കുട്ടിയെ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മതപരമായ ആചാരങ്ങള്‍ പിന്തുടരുന്ന വ്യക്തികളെയും മതചിഹ്നങ്ങള്‍ കൈവശം സൂക്ഷിക്കുന്നവരേയും മതപുരോഹിതന്‍മാരുമായി ബന്ധപ്പെടുന്നവരേയും മതവിശ്വാസം പ്രചരിപ്പിക്കുന്നവരേയും ഉത്തര കൊറിയന്‍ ഭരണകൂടം വേട്ടയാടുകയാണെന്ന് കൊറിയ ഫ്യൂച്ചര്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്മെന്റ് ആരോപിച്ചു