മിസോറിയിലെ അത്ഭുതം: നാല് വർഷം മുൻപ് മരിച്ച കത്തോലിക്കാ കന്യാസ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയിൽ അഴുകാത്ത നിലയിൽ,സന്ദർശകരുടെ വൻതിരക്ക്

author-image
athira p
New Update

ഡാളസ്:അമേരിക്കയിലെ മിസോറി പട്ടണത്തിലെ ആശ്രമത്തിലെ സെമിത്തേരിയിലാണ് അസാധാരണമായ ഈ സംഭവം.2019 മെയ് 29 നു 95മത് വയസിൽ മരിച്ച 'മിസോറിയിലെ അത്ഭുതം" നാല് വർഷം മുൻപ് മരിച്ച കത്തോലിക്കാ കന്യാസ്ത്രീയുടെ മൃതദേഹം ശവപ്പെട്ടിയിൽ അഴുകാത്ത നിലയിൽ.

Advertisment

publive-image

വിലെൽമിന ലങ്കാസ്റ്റർ എന്ന കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയിൽ കണ്ടത്തിയതായി റിപ്പോർട്ട് ചെയ്തു. വാർത്ത പ്രചരിച്ചതോ കന്യാസ്ത്രീയുടെ ഭൗതികാവശിഷ്ടങ്ങൾ കാണാൻ ആളുകൾ മിസോറി പട്ടണത്തിലെ ആശ്രമത്തിലേക്ക് സന്ദർശകരുടെ വൻതിരക്കാണ്. 'മിസോറിയിലെ അത്ഭുതം' എന്നാണ് പലരും മൃതദേഹത്തെ വിശേഷിപ്പിക്കുന്നത്.

2019 മെയിൽ മരിച്ച കന്യാസ്ത്രീയുടെ ശരീരം തടി ഉപയോഗിച്ചുള്ള ശവപ്പെട്ടിയിലാണ് അടക്കം ചെയ്തതെന്ന് കാത്തലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

2023 മെയ് പതിനെട്ടിനാണ് കന്യാസ്ത്രീയുടെ മൃതദേഹം അഴുകാത്ത നിലയിൽ കണ്ടെത്തിയത്. മൃതദേഹം അഴുകിയതിന്റെ ലക്ഷണങ്ങളൊന്നും കാണാൻ സാധിച്ചില്ലെന്ന് അധികൃതർ പറഞ്ഞു. നനവ് ഉണ്ടായിരുന്നിട്ടും പോലും നാല് വർഷത്തിന് ശേഷവും മൃതദേഹം അതേ അവസ്ഥയിലായിരുന്നു. കന്യാസ്ത്രീയുടെ മുഖത്ത് കുറച്ച് അഴുക്കുണ്ടായിരുന്നുവെന്ന് റിപ്പോർട്ട് ചെയ്തു.

വലത് കണ്ണിന് ചെറിയ വ്യത്യാസമുണ്ടായിരുന്നതിനാൽ അവിടെ മെഴുക് മാസ്ക് വെച്ചു. കൺപീലികൾ, മുടി, പുരികം, മൂക്ക്, ചുണ്ട് എന്നിവ അതേ യാതൊരു വ്യത്യസവും കാണാനായില്ല.മൃതദേഹം മികച്ച രീതിയിൽ സൂക്ഷിച്ചത് കൊണ്ടാകാം അഴുകാതിരുന്നതെന്നു വെസ്റ്റേൺ കരോലിന യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസറും ഫോറൻസിക് ആന്ത്രോപോളജി ഡയറക്ടറുമായ നിക്കോളാസ് വി പാസലാക്വാ വിലയിരുത്തി. എംബാം ചെയ്യാതെ സംസ്‌കരിച്ചതിനാൽ അസ്ഥികൾ മാത്രമേ പെട്ടിയിൽ ഉണ്ടാകൂ എന്ന് പ്രതീക്ഷിച്ചാണ് പെട്ടി പുറത്തെടുത്തതെന്ന് സെമിത്തേരിയിലെ ജീവനക്കാർ പറഞ്ഞു. എംബാം ചെയ്യാതെയുള്ള മൃതദേഹം സാധാരണ തടിപ്പെട്ടിയിലാണ് അടക്കം ചെയ്തിരുന്നതെന്ന് അധികൃതർ പറഞ്ഞു. മിസോറി പട്ടണത്തിലെ ആശ്രമത്തിലാണ് മൃതദേഹം നിലവിൽ സൂക്ഷിച്ചിരിക്കുന്നത്.

മരണത്തിന് ശേഷം മൃതദേഹം ഏതനും വർഷത്തോളം അഴുകാതിരിക്കുന്നത് ഒരു അപൂർവ സംഭവമാണെന്നും സമഗ്രമായ അന്വേഷണത്തിനായി സിസ്റ്ററുടെ മൃതദേഹം സംരക്ഷിക്കുമെന്നും കൻസാസ് സിറ്റി രൂപത ബിഷപ്പ് പ്രസ്‌താവന ഇറക്കിയിട്ടുണ്ട്.

Advertisment