കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര്‍ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപന സ്വീകരണവും

author-image
athira p
New Update

കൊപ്പേൽ : കൊപ്പേൽ സെന്റ് അൽഫോൻസാ സീറോ മലബാര്‍ ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യവും സ്ഥൈര്യലേപന സ്വീകരണവും നടന്നു. 41 കുട്ടികളിലാണ് ആദ്യകുർബാന സ്വീകരിച്ചത്.

Advertisment

publive-image

ചിക്കാഗോ രൂപതാ ബിഷപ്പ്‌ മാര്‍. ജോയി ആലപ്പാട്ട് ശുശ്രൂഷകളിൽ മുഖ്യകാര്‍മികനായിരുന്നു യൂത്ത്- ഫാമിലി അപ്പസ്തലേറ്റുകളുടെ ഡയറക്ടറും വൊക്കേഷൻ ഡയറക്ടറുമായ ഫാ. പോൾ ചാലിശേരി, ഫാ. ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ, ഫാ ജെയിംസ് തലച്ചെല്ലൂർ, ഫാ. സെൽജോ വെളിയന്നൂക്കാരൻ എന്നിവർ സഹകാരിമ്മികരായിരുന്നു.

ആദ്യകുർബാന സ്വീകരണത്തിനും വിശ്വാസപരിശീലനത്തിനും സിസിഡി അധ്യാപകരായ പ്രെറ്റി ജോസ്, സോനാ റാഫി, ജോളി പെരിഞ്ചേരിമണ്ണിൽ , ഷിജോ ജോസഫ് (പ്രിൻസിപ്പൽ കോർഡിനേറ്റർ ), ലിസാ ജോം (അസി. കോർഡിനേറ്റർ) എന്നിവരും, ഇടവക ട്രസ്റ്റിമാരായ പീറ്റർ തോമസ്, എബ്രഹാം പി മാത്യൂ, സാബു സെബാസ്റ്റ്യൻ , സെക്രട്ടറി ജോർജ് തോമസ് തുടങ്ങിയവരും നേതൃത്വം നൽകി.

Advertisment