മുഖ്യമന്ത്രിയും സംഘവും അടുത്ത ആഴ്ച അമേരിക്കയിലേയ്ക്ക്

author-image
athira p
New Update

ന്യൂയോർക്ക്: ന്യൂയോർക്കിൽ നടക്കുന്ന ലോക കേരള സഭാ അമേരിക്കൻ മേഖലാസമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ചഅമേരിക്കയിലെത്തും. ഇതിനുള്ള അനുമതി കേന്ദ്ര സർക്കാരിൽ നിന്ന് ലഭിച്ചുകഴിഞ്ഞു.

Advertisment

publive-image

മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എഎൻ ഷംസീർ, മന്ത്രി കെഎൻ ബാലഗോപാൽ, നോർക റസിഡന്റ് വൈസ് ചെയർ പി ശ്രീരാമകൃഷ്ണൻഎന്നിവരും ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലെ ഉദ്യോഗസ്ഥസംഘവുമാണ് കേരളത്തിൽ നിന്ന് മേഖലാ സമ്മേളനത്തിനെത്തുന്നത്.

ജൂൺ 9, 10, 11 തീയ്യതികളിൽ ന്യൂയോർക്ക് ടൈംസ് സ്ക്വയറിലെ മാരിയറ്റ് മർക്വേ ഹോട്ടലിലാണ്സമ്മേളനം നടക്കുന്നത്. നോർക്ക ഡയറക്ടർമാരായ യൂസഫലി, രവി പിള്ള ,ജെ കെമേനോൻ, ഒ വി മുസ്തഫ എന്നിവർ സമ്മേളനത്തിനായിഅമേരിക്കയിലേക്കെത്തുന്നു. അമേരിക്കയിലുള്ള നോർക ഡയറക്ടർ ഡോ. എംഅനിരുദ്ധനാണ് സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്.

ലോക കേരള സഭാമേഖലാ സമ്മേളനത്തിന് ശേഷം അമേരിക്കൻ മലയാളി പൗരാവലിയുടെ സ്വീകരണംഏറ്റു വാങ്ങുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ന്യൂയോർക്ക് ടൈം സ്ക്വയറിൽതയാറാക്കുന്ന പ്രൗഢ ഗംഭീരമായ സദസ്സിനെ അഭിസംബോധന ചെയ്യും.

സമ്മേളനംമികവുറ്റതാക്കാൻ മന്മഥൻ നായരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിനടത്തുന്ന ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണ്.

Advertisment