ബര്‍ലിന്‍: കൂടുതല്‍ യുവാക്കളെ നഴ്സിങ് പഠനത്തിലേക്കും കെയര്‍ മേഖലയിലേക്കും ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ ജര്‍മന്‍ സര്‍ക്കാര്‍ നഴ്സിങ് സ്റ്റഡീസ് സ്ട്രെങ്തനിങ് ആക്റ്റ് പാസാക്കി.
/sathyam/media/post_attachments/tzVdxMNPrR6F0M8XsI0y.jpg)
വിദേശത്തുനിന്നു നേടിയ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് ജര്‍മനിയില്‍ അംഗീകാരം നേടുന്നതിനുള്ള പ്രക്രിയ ലളിതമാക്കുന്നതും വിദ്യാര്‍ഥികള്‍ക്ക് ട്രെയ്നിങ് അലവന്‍സ് ഉറപ്പാക്കുന്നതും അടക്കമുള്ള നടപടികള്‍ ഇതിന്റെ ഭാഗമാണ്.
ഇരട്ട കോഴ്സ് സ്റ്റഡിയുടെ രൂപത്തിലാണ് പുതിയ നഴ്സിങ് കോഴ്സുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇതുപ്രകാരം, പഠന കാലയളവില്‍ ഉടനീളം വിദ്യാര്‍ഥികള്‍ക്ക് മതിയായ ട്രെയ്നിങ് അലവന്‍സ് ലഭ്യമാക്കും.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതിനു മുന്‍പേ നഴ്സിങ് പഠനത്തിനു ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കും അലവന്‍സ് ലഭ്യമാക്കും.
കെയര്‍ മേഖലയില്‍ ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. വിദേശ കുടിയേറ്റം ഉദാരമാക്കുന്നതു വഴിയും ക്ഷാമം പൂര്‍ണമായി പരിഹരിക്കാന്‍ സാധിക്കില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.