ഓട്ടവ: ഇന്ത്യന്‍ വംശജനായ ഗുണ്ടാത്തലവന്‍ കാനഡയിലെ വിവാഹ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റു മരിച്ചു. കനേഡിയല്‍ പൊലീസ് അതീവ അപകടകാരിയായ ഗുണ്ടകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമര്‍പ്രീത് സംറ എന്ന ഇരുപത്തെട്ടുകാരനാണു മരിച്ചത്.
/sathyam/media/post_attachments/TRRxpzhotrrtDHdu25dS.jpg)
വാന്‍കൂവര്‍ നഗരത്തില്‍ വച്ചായിരുന്നു സംഭവം. വിവാഹ പാര്‍ട്ടിക്കിടെ അജ്ഞാത സംഘം അമര്‍പ്രീതിനെ ലക്ഷ്യമിട്ട് വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അമര്‍പ്രീതിന്റെ സഹോദരന്‍ രവിന്ദറും ഗുണ്ടാ നേതാവാണ്. ഇയാളും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
വെടിയേറ്റയുടന്‍ നിലത്തു വീണ അമര്‍പ്രീതിന് സ്ഥലത്തുണ്ടായിരുന്ന പട്രോള്‍ ഓഫിസര്‍മാര്‍ സി.പി.ആര്‍ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണിതെന്ന് പോലീസ് നിഗമനം. ആരെയും അറസ്ററ് ചെയ്തിട്ടില്ല.
അജ്ഞാതരായ സംഘം വിവാഹം നടന്ന ഹാളിലെത്തി സംഗീത പരിപാടി നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്ന് വിവാഹത്തില്‍ പങ്കെടുത്ത ആളുകള്‍ പറഞ്ഞു. സംഭവം നടക്കുമ്പോള്‍ 60 ഓളം പേരാണ് ഇവിടെയുണ്ടായിരുന്നത്.