ജിദ്ദ: പത്ത് ദിവസത്തെ ബഹിരാകാശ ദൗത്യങ്ങൾക്ക് ശേഷം ഒരു വനിത ഉൾപ്പെടയുള്ള രണ്ടംഗ സൗദി ബഹിരാകാശ സംഘം ഇന്ന് ഭൂമിയിലേയ്ക്ക് തിരിക്കും. ചരിത്രം കുറിച്ച ബഹിരാകാശ യാത്രയുടെ അന്ത്യത്തിൽ മേജർ അലി അൽഖർനിയും റയാനാ ബർണാവിയും ഡ്രാഗൺ എന്ന ബഹിരാകാശ പേടകത്തിൽ ചൊവാഴ്ച സൗദി സമയം വൈകീട്ട് നാലിനാണ് ഭൂമി ലക്ഷ്യമാക്കി മടക്കയാത്ര തുടങ്ങുന്നത്.
/sathyam/media/post_attachments/jXpHPv8154XtqQQZJXGq.jpg)
രാജ്യാന്തര നിലയത്തിൽ നിന്ന് ബഹിരാകാശ പേടകം ഭൂമിയിലേയ്ക്ക് പുറപ്പെടുന്നതും യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിൽ ഡ്രാഗൺ ഇറങ്ങുന്നതും "നാസ" ടീം തത്സമയം സംപ്രേക്ഷണം ചെയ്യും.
കഴിഞ്ഞ ഇരുപത്തിയൊന്നിനാണ് സൗദി ഗവേഷകരടക്കം നാല് പേർ അമേരിക്കയിലെ ഫ്ലോറിഡയിലെ കേപ്കാനാവാറ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഏ എക്സ് 2 ബഹിരാകാശ ദൗത്യത്തിനായി ബഹിരാകാശ നിലയത്തിലേയ്ക്ക് കുതിച്ചത്. ഇതുവരെയും എല്ലാം മുൻ നിശ്ചിത പ്ലാൻ പ്രകാരം പൂർത്തിയാക്കിയ ശേഷമാണ് സൗദി ഗവേഷകരുടെ മടക്കം.
ഫ്ലോറിഡയിലെ കേപ് കനാവെറലിലെ കെന്നഡി സ്‌പെയ്‌സ് സെന്ററില്‍നിന്ന് മെയ് ഇരുപത്തിയൊന്ന് അര്‍ധരാത്രി സൗദി സമയം 12.37 നാണ് റോക്കറ്റ് കുതിച്ചുയർന്ന് തിങ്കളാഴ്ച ഉച്ചക്ക് 1.30ഓടെ ബഹിരാകാശ നിലയത്തിലെത്തിയ റയാനാ ബർണാവിയും അൽഖിറനിയും ബഹിരാകാശത്തെ രാജ്യാന്തര നിലയത്തിൽ വെച്ചുള്ള പത്ത് ദിവസത്തെ ഗവേഷണ ദൗത്യത്തിനിടയിൽ ഇരുപതോളം പരീക്ഷണങ്ങളാണ് നടത്തിയത്. ഇതിൽ സുപ്രധാന ഗുരുത്വാകര്‍ഷണമില്ലാത്ത അവസ്ഥ (സീറോ ഗ്രാവിറ്റി) യില്‍ മൂലകോശങ്ങളുടെ (സ്‌റ്റെം സെല്‍) പ്രവര്‍ത്തനത്തെകുറിച്ചുള്ള പരീക്ഷണമായിരുന്നു.