മൂന്നു രാജ്യങ്ങളെ കാത്തിരിക്കുന്നത് കൊടും പട്ടിണി: യുഎന്‍

author-image
athira p
New Update

റോം: കടുത്ത ആഭ്യന്തര സംഘര്‍ഷങ്ങള്‍ കാരണം മൂന്നു രാജ്യങ്ങള്‍ കൊടും പട്ടിണിയാണ് നേരിടാന്‍ പോകുന്നതെന്ന് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍. സുഡാന്‍, ഹെയ്തി, ബുര്‍ക്കിനഫാസോ എന്നീ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്.

Advertisment

publive-image

അഫ്ഗാനിസ്താന്‍, നൈജീരിയ, സോമാലിയ, തെക്കന്‍ സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ഏറ്റവും മോശം അവസ്ഥയിലുള്ളത്. ഈ രാജ്യങ്ങളുടെ ഗണത്തിലേക്കാണ് മൂന്നു രാജ്യങ്ങള്‍ കൂടി ഉള്‍പ്പെടാന്‍ പോകുന്നത്. ജനങ്ങളുടെ ജീവനും തൊഴിലും സംരക്ഷിക്കാന്‍ അടിയന്തര നടപടി വേണമെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രാം, ഫുഡ് ആന്‍ഡ് അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ എന്നീ യുഎന്‍ ഏജന്‍സികള്‍ ചേര്‍ന്നു തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിജാഗ്രതാ ലെവലിലുള്ള ഒമ്പത് രാജ്യങ്ങള്‍ക്കുപുറമെ, 22 രാജ്യങ്ങള്‍ "ഹോട്സ്പോട്ട്' വിഭാഗത്തിലാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. സുഡാനില്‍നിന്ന് 10 ലക്ഷത്തോളം ആളുകള്‍ പലായനം ചെയ്യാന്‍ സാധ്യതയുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ പോര്‍ട്ട് സുഡാന്‍ വഴിയുള്ള വിതരണ ശൃംഖല തടസ്സപ്പെട്ടതിനാല്‍ വരും മാസങ്ങളില്‍ രാജ്യത്ത് കഴിയുന്ന 25 ലക്ഷത്തോളം പേര്‍ കൊടുംപട്ടിണിയിലാകുമെന്നാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍.

 

Advertisment