ഡബ്ലിന്‍ : 2023-ന്റെ ആദ്യ പാദത്തില്‍ മാത്രം 848 നഴ്സുമാരും മിഡ്വൈഫുമാരും ആക്രമിക്കപ്പെട്ടതായി, ഐറിഷ് നഴ്സസ് ആന്‍ഡ് മിഡ്വൈവ്സ് ഓര്‍ഗനൈസേഷന്റെ പുതിയ കണക്കുകള്‍.
/sathyam/media/post_attachments/3Q5hVmxxEZZd54KIrt6Q.jpg)
ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസത്തില്‍ മാത്രം എച്ച്എസ്ഇയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 62% ആക്രമണങ്ങളും നഴ്‌സുമാര്‍ക്കും മിഡ്വൈഫുമാര്‍ക്കും എതിരെയാണ് നടന്നത്.
‘തികച്ചും അസ്വീകാര്യമാണ് ഈ കണക്കുകളെന്നാണ് ഐഎന്‍എംഒ ജനറല്‍ സെക്രട്ടറി ഫില്‍ നി ഷെഗ്ദ ഈ കണക്കുകളെ’ എന്ന് വിശേഷിപ്പിക്കുന്നത്.
”മറ്റൊരു തൊഴിലിലും ഇത്രയധികം ആക്രമണങ്ങളും ദുരുപയോഗവും ചെയ്യുന്നത് ഉണ്ടാവുന്നില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
‘ ആശുപത്രികളിലെ അസഹനീയമായ തിരക്കിനിടയിലാണ് ആശുപത്രികളില്‍ നഴ്‌സുമാര്‍ക്കെതിരെ ശാരീരികവും, ലൈംഗികവുമായ ആക്രമണം പോലും പ്രകടിപ്പിക്കാന്‍ അനുവദിക്കുന്ന ഒരു അന്തരീക്ഷം ഇവിടെ സൃഷ്ടിക്കപ്പെടുന്നത്. അവര്‍ പറഞ്ഞു.
കൂടുതല്‍ പരിശോധനകളിലൂടെ നടപടിയെടുക്കാന്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി അതോറിറ്റിയോട് (എച്ച്എസ്എ) ഐഎന്‍എംഒ ആവശ്യപ്പെട്ടു.. ‘ജീവനക്കാരെ സുരക്ഷിതമായി സംരക്ഷിക്കാതെ ‘ തൊഴിലുടമകളെ പ്രോസിക്യൂട്ട് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
എല്ലാ ആശുപത്രി സൈറ്റുകളിലും കാലികവും പ്രവര്‍ത്തനക്ഷമവുമായ സുരക്ഷാ അവലോകനം നടത്തേണ്ടതുണ്ടന്നും സംഘടന ആവശ്യപ്പെട്ടു.. ആക്രമണങ്ങള്‍ തടയുന്നതിനും തീവ്രത കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ ശക്തമാക്കണം.”ആശുപത്രികള്‍ ജോലിസ്ഥലങ്ങളും പരിചരണ സ്ഥലങ്ങളുമാണ്. ഒരു തൊഴിലാളിയും ജോലിസ്ഥലത്ത് ഇത്തരത്തിലുള്ള ദുരുപയോഗം സഹിക്കേണ്ടതില്ലയെന്നാണ് ഐ എന്‍ എം ഓ യുടെ അഭിപ്രായമെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.