സ്റ്റോക്ക്ഹോം: കഴുത്തില്‍ റേഡിയോ കോളര്‍ ധരിപ്പിച്ച നിലയില്‍ സ്വീഡിഷ് തീരത്ത് തിമിംഗലത്തെ കണ്ടെത്തി. റഷ്യന്‍ നാവികസേന ചാര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണിതെന്ന് സംശയമുയരുന്നു.
/sathyam/media/post_attachments/Rj3xj47DwIXohjW4gFuB.jpg)
2019ല്‍ നോര്‍വേയുടെ തീരക്കടലിലും ഈ തിമിംഗലത്തെ കണ്ടവരുണ്ട്. എക്വിപ്മെന്റ് സെന്റ് പീറ്റേഴ്സ്ബര്‍ഗ് എന്ന് റേഡിയോ കോളറില്‍ എഴുതിയിരിക്കുന്നതാണ് സംശയമുയരാന്‍ കാരണം. നോര്‍വേ തീരക്കടലില്‍ കണ്ടതിനെത്തുടര്‍ന്ന് തിമിംഗിലത്തിന്റെ ശരീരത്തിലെ ക്യാമറ ഘടിപ്പിച്ച ചരട് അഴിച്ച് വിശദമായി പരിശോധിച്ചിരുന്നു.
തിമിംഗിലം പിന്നീട് അപ്രത്യക്ഷമായിക്കഴിഞ്ഞ് പിന്നീട് ഇപ്പോഴാണ് ശ്രദ്ധയില്‍പ്പെടുന്നത്. മനുഷ്യരെ ഭയമില്ലാത്ത രീതിയിലാണ് തിമിംഗലത്തിന്റെ പെരുമാറ്റം എന്നതും സംശയം ബലപ്പെടുത്തുന്നു. സാധാരണ തിമിംഗിലങ്ങള്‍ മനുഷ്യസാന്നിധ്യമുണ്ടാവുമ്പോള്‍ ഒഴിഞ്ഞുപോവുകയാണ് ചെയ്യാറ്. എന്നാല്‍ ഇത് അങ്ങനെയൊരു സ്വഭാവം കാണിക്കുന്നില്ല.
മൂന്ന് വര്‍ഷത്തിലധികമായി നോര്‍വേയിലെ സമുദ്ര തീരത്തോടു ചേര്‍ന്ന് സാവധാനത്തില്‍ സഞ്ചരിക്കുകയായിരുന്ന തിമിംഗിലം, കഴിഞ്ഞ മാസങ്ങളിലായി വളരെപ്പെട്ടെന്ന് വേഗം കൂട്ടി സ്വീഡിഷ് തീരത്തേക്ക് അടുക്കുകയായിരുന്നു.