ബുഡാപെസ്ററ്: വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഹംഗറി കൂടുതല്‍ കര്‍ക്കശമാക്കും. രാജ്യത്ത് നിലവിലുള്ള ഒഴിവുകള്‍ നികത്താന്‍ ആവശ്യമായതില്‍ കൂടുതല്‍ വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യേണ്ടെന്നാണ് തീരുമാനമെന്ന് സ്റേററ്റ് സെക്രട്ടറി സാന്‍ഡര്‍ സോംബ അറിയിച്ചു.
/sathyam/media/post_attachments/5vNEBBL4dJGpnNtx3Dgg.jpg)
വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതു സംബന്ധിച്ച നിയമ നിര്‍മാണത്തെക്കുറിച്ച് പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയിലാണ് സോംബയുടെ വെളിപ്പെടുത്തല്‍. വിദേശികളെ തടയുകയല്ല, ആഭ്യന്തര തൊഴിലാളികള്‍ക്ക് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും വിശദീകരണം.
നിയന്ത്രണാതീതമായ വിദേശ കുടിയേറ്റം ആഭ്യന്തര തൊഴിലാളികളുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നത് തടയേണ്ടതുണ്ടെന്നും സോംബ.
അതേസമയം, യൂറോപ്യന്‍ യൂണിയനില്‍ ഏറ്റവും കുറവ് വിദേശ തൊഴിലാളികളെ സ്വീകരിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഹംഗറി എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. പോളണ്ട്, ചെക്ക് റിപ്പബ്ളിക്, സ്ളോവാക്യ എന്നീ രാജ്യങ്ങളിലെല്ലാം ഹംഗറിയിലേതിനെക്കാള്‍ കൂടുതല്‍ വിദേശ തൊഴിലാളികള്‍ എത്തുന്നുണ്ട്.
തൊഴില്‍ വിപണിയില്‍ വര്‍ധിച്ചു വരുന്ന ക്ഷാമം പരിഹരിക്കാന്‍ ആഭ്യന്തര തൊഴിലാളികളെ ഫലപ്രദമായി ഉപയോഗിക്കുകയാണു വേണ്ടതെന്നും, അല്ലാതെ വിദേശ റിക്രൂട്ട്മെന്റല്ല പരിഹാരമെന്നുമുള്ള നിലപാടാണ് ഹംഗറിയിലെ വലതുപക്ഷ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്.