ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ അനിയന്ത്രിതമായ വളര്‍ച്ച മനുഷ്യവംശം ഭൂമിയില്‍ നിന്നു തുടച്ചുനീക്കപ്പെടാന്‍ വരെ ഇടയാക്കാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ചാറ്റ്ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എ.ഐയുടെയും ഗൂഗിള്‍ ഡീപ്മൈന്‍ഡിന്റെയും മേധാവികള്‍ ഉള്‍പ്പെടെയുള്ള പങ്കെടുത്ത സംവാദത്തിലാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് ഉയര്‍ന്നു വന്നിരിക്കുന്നത്.
/sathyam/media/post_attachments/CPrGC5y44e2XdGvttlCw.jpg)
ഇതുസംബന്ധിച്ച് സെന്റര്‍ ഫോര്‍ എ.ഐ സേഫ്റ്റിയുടെ വെബ്പേജില്‍ പ്രസ്താവനയും പ്രസിദ്ധീകരിച്ചുകഴിഞ്ഞു. മഹാമാരികളും ആണവയുദ്ധവും പോലെ മനുഷ്യരാശിയെ തുടച്ചുനീക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനു സാധിക്കുമെന്നാണ് ഇതില്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. നിര്‍മിത ബുദ്ധിയെക്കുറിച്ചുള്ള ഭയം അതിരുകടന്നതാണെന്ന വാദവും ഉയര്‍ന്നുവരുന്നുണ്ട്.
ഓപ്പണ്‍ എ.ഐ ചീഫ് എക്സിക്യൂട്ടിവ് സാം ഓള്‍ട്ട്മാന്‍, ഗൂഗിള്‍ ഡീപ്മൈന്‍ഡ് സിഇഒ ഡെമിസ് ഹസാബിസ്, ആന്രേ്താപിക്ക് മേധാവി ഡാരിയോ അമോഡി എന്നിവരാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെതിരേ മുന്നറിയിപ്പ് നല്‍കുന്നവരില്‍ പ്രമുഖര്‍. സൂപ്പര്‍ ഇന്റലിജന്റ് എ.ഐയില്‍നിന്നുള്ള അപകടങ്ങളെക്കുറിച്ച് നേരത്തെ മുന്നറിയിപ്പ് നല്‍കിയ ജെഫ്രി ഹിന്റണും കമ്പ്യൂട്ടര്‍ സയന്‍സ് പ്രഫസറും മോണ്‍ട്രിയല്‍ സര്‍വകലാശാലയിലെ പ്രഫസറുമായ യോഷ്വ ബെന്‍ഗിയോയും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.
ഇത്തരം മുന്നറിയിപ്പുകള്‍ അതിരുകടന്നതാണെന്ന് മെറ്റയിലെ വിദഗ്ധന്‍ പ്രഫ. യാന്‍ ലെകണെ പോലുള്ളവര്‍ പറയുന്നു. പ്രിന്‍സ്ററണ്‍ യൂനിവേഴ്സിറ്റിയിലെ കമ്പ്യൂട്ടര്‍ സയന്റിസ്ററായ അരവിന്ദ് നാരായണനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്.