കൊറോണവൈറസ് വന്നത് ലാബില്‍നിന്നു തന്നെയാകാമെന്ന് ചൈനീസ് ശാസ്ത്രജ്ഞനും

author-image
athira p
New Update

ലണ്ടന്‍: കൊറോണവൈറസ് ചൈനയിലെ ലബോറട്ടറിയില്‍ നിന്നു ചോര്‍ന്നതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ചൈനീസ് ശാസ്ത്രജ്ഞന്‍. ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി) തലവനായിരുന്ന പ്രഫ. ജോര്‍ജ് ഗാവോ ആണ് ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

Advertisment

publive-image

വുഹാനിലെ ലബോറട്ടറിയില്‍ നിന്നാണ് രോഗം ഉത്ഭവിച്ചതെന്ന വാദം ചൈന നേരത്തെ ഔദ്യോഗികമായി നിരാകരിച്ചിട്ടുള്ളതാണ്. എന്നാല്‍, എപ്പോഴും എന്തും സംശയിക്കാന്‍ കഴിയുന്നതാണ് ശാസ്ത്രമെന്നും, ഒന്നും തള്ളിക്കളയാന്‍ പാടില്ലെന്നും ഗാവോ പറഞ്ഞു.

കോവിഡ് മഹാമാരി നേരിടുന്നതിലും അതിന്റെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങളിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഗാവോ. കഴിഞ്ഞ വര്‍ഷം സി.ഡി.സിയില്‍നിന്ന് വിരമിച്ചതിന് ശേഷം ചൈനയിലെ നാഷനല്‍ നാചുറല്‍ സയന്‍സ് ഫൗണ്ടേഷന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുകയാണ് ഗാവോ ഇപ്പോള്‍.

വുഹാന്‍ ഇന്‍സ്ററിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍നിന്ന് വൈറസ് ചോര്‍ന്നതായുള്ള ആരോപണത്തെക്കുറിച്ച് അന്വേഷണം നടന്നിരുന്നു എന്നും അദ്ദേഹം വെളിപ്പെടുത്തി. ആരോപണം സര്‍ക്കാര്‍ ഗൗരവമായെടുത്തിരുന്നു എന്നു തന്നെയാണ് ഇതില്‍ നിന്നു ലഭിക്കുന്ന സൂചന. അതേസമയം, അന്വേഷണ റിപ്പോര്‍ട്ട് താന്‍ കണ്ടിട്ടില്ലെന്നും, ആരോപണം തള്ളിക്കളഞ്ഞെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Advertisment