മോസ്കോ: റഷ്യന്‍ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ട്. പ്രതിരോധ സംവിധാനം ഡ്രോണുകള്‍ വെടിവെച്ചിട്ടെങ്കിലും അതിനു മുന്‍പു തന്നെ ആക്രമണം ലക്ഷ്യം കണ്ടിരുന്നു എന്നാണ് സൂചന.
/sathyam/media/post_attachments/5rHy4z61gFMsaynEIvh5.jpg)
എട്ട് ഡ്രോണുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്നും, ഇതിനു പിന്നില്‍ യുക്രെയ്ന്‍ ആണെന്നും റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആരോപിച്ചു. ആരോപണം യുക്രെയ്ന്‍ നിഷേധിക്കുകയും ചെയ്തു.
ഈ മാസം ആദ്യം ക്രെംലിനില്‍ വച്ച് പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ വധിക്കാന്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണ ശ്രമമുണ്ടായതായി റഷ്യ ആരോപിച്ചിരുന്നു. അതിനുശേഷം റഷ്യയിലുണ്ടാകുന്ന വലിയ ഡ്രോണ്‍ ആക്രമണമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ യുക്രെയ്ന്‍ തലസ്ഥാനമായ കിയവിനുനേരെ നിരവധി ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിരുന്നു.