ബര്‍ലിന്‍: ജൂണ്‍ മുതല്‍, ട്രെയിന്‍ ഉപഭോക്താക്കള്‍ക്ക് അതായത് യാത്രക്കാര്‍ക്ക് ട്രെയിന് കാലതാമസമുണ്ടായാല്‍ പണം തിരികെ ലഭിക്കില്ല, പുതിയ യാത്രാ നിയന്ത്രണം നിയമം അനുസരിച്ച് "അസാധാരണമായ കാരണങ്ങളാല്‍" ട്രെയിന്‍ വൈകിയാല്‍ പണം തിരികെ നല്‍കില്ല. ട്രെയിന്‍ വളരെ വൈകിയെത്തിയാല്‍, വാങ്ങിയ ടിക്കറ്റിന്റെ പണത്തിന്റെ ഒരു ഭാഗം തിരികെ നല്‍കുമെന്ന തത്വം ഇതുവരെ ബാധകമായിരുന്നു. എന്നാല്‍ പുതിയ ഇയു നിയന്ത്രണം ജൂണ്‍ 7 മുതല്‍ നിലവില്‍ വരുന്ന ദിവസം മുതല്‍ മേലില്‍ പണ തിരികെ നല്‍കില്ല.
/sathyam/media/post_attachments/2AadW6nh3bEqeGhD00Ej.jpg)
കൊടുങ്കാറ്റ് അല്ലെങ്കില്‍ മറ്റ് പ്രകൃതിദുരന്തങ്ങള്‍ പോലുള്ള അസാധാരണമായ കാരണങ്ങള്‍ ട്രെയിന്‍ കാലതാമസത്തിന് കാരണമാണെങ്കില്‍, ഉപഭോക്താക്കള്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല. ഭാവിയില്‍ തീവണ്ടിയിലെ അടിയന്തര സാഹചര്യങ്ങള്‍, കേബിള്‍ മോഷണം, അട്ടിമറി അല്ലെങ്കില്‍ തീവ്രവാദം എന്നിവയില്‍ റെയില്‍വേ കമ്പനികള്‍ നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നാണ് നിയമം.