കൊളംബിയ: ലോകോത്തര സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസിന്റെ ഇതുവരെ വെളിച്ചം കാണാത്ത നോവല്‍ അടുത്ത വര്‍ഷം പ്രസിദ്ധീകരിക്കാന്‍ തീരുമാനം.
/sathyam/media/post_attachments/B2uuYI0E4BvnnLhNwXQ5.jpg)
പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് പുസ്തകം പുറത്തിറക്കുന്നത്. എന്‍ അഗോസ്റ്റോ നോസ് വെമോസ് (നമ്മള്‍ ഓഗസ്ററില്‍ കണ്ടുമുട്ടും) എന്നാണ് നോവലിനു നല്‍കിയിരിക്കുന്ന പേര്. ടെക്സസ് സര്‍വകലാശാലയിലാണ് ഇതിന്റെ കൈയെഴുത്തു പ്രതി സൂക്ഷിച്ചിരുന്നത്.
മാര്‍ക്കേസിന്റെ മരണ ശേഷം ഈ പുസ്തം പ്രസിദ്ധീകരിക്കേണ്ടെന്ന തീരുമാനത്തിലായിരുന്നു കുടുംബം. എന്നാല്‍, മാര്‍ക്കേസിന്റെ ഒരു കൃതി വായനക്കാരിലെത്താതിരിക്കുന്നത് ശരിയല്ലെന്ന ചിന്തയില്‍ നിന്നാണ് ഈ തീരുമാനം മാറ്റിയത്. 2014 ലാണ് മാര്‍ക്കേസ് അന്തരിച്ചത്.
2014~ല്‍ ടെക്സാസ് യൂണിവേഴ്സിറ്റി മാര്‍ക്വേസിന്റെ ചില വസ്തുക്കള്‍ വാങ്ങിയതിനുശേഷം, ഈ വസ്തുക്കളില്‍ പ്രസിദ്ധീകരിക്കാത്ത കഥയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത് പത്രപ്രവര്‍ത്തകയായ പട്രീഷ്യ ലാറ സാലിവ് ആണ്. 150 പേജുകളോളം വരുന്ന നോവല്‍, അമ്മയുടെ ശവക്കുഴിയില്‍ പൂക്കളമിടാന്‍ ഉഷ്ണമേഖലാ ദ്വീപ് സന്ദര്‍ശിക്കുന്ന അന മഗ്ദലീന ബാച്ച് എന്ന സ്ത്രീയുടെ കഥയാണ് പറയുന്നത്.