ചാറ്റ്ജിപിടി തയാറാക്കിയ പ്രസംഗം വായിച്ച് ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി

author-image
athira p
New Update

കോപ്പന്‍ഹേഗന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്ളാറ്റ്ഫോമായ ചാറ്റ്ജിപിടി തയാറാക്കിയ പ്രസംഗം ഡെന്മാര്‍ക്ക് പ്രധാനമന്ത്രി മെറ്റി ഫ്രെഡറിക്സണ്‍ പാര്‍ലമെന്റില്‍ വായിച്ചു. നിര്‍മിത ബുദ്ധി മുന്നോട്ടുവയ്ക്കുന്ന വിപ്ളവവും അതിന്റെ അപായ സാധ്യതകളും തന്നെയായിരുന്നു പ്രസംഗ വിഷയം.

Advertisment

publive-image

പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷമാണ്, ഇതു താന്‍ തയാറാക്കിയതല്ലെന്നും ചാറ്റ്ജിപിടി തന്നെ തയാറാക്കിയതാണെന്നും ഫ്രെഡറിക്സണ്‍ വെളിപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷാവസാനം അവതരിപ്പിക്കപ്പെട്ട ചാറ്റ്ജിപിടി ഉപയോഗിച്ച് പ്രസംഗവും കഥയും കവിതയും ലേഖനങ്ങളുമെല്ലാം തയാറാക്കാന്‍ സാധിക്കും. എന്നാല്‍, ഇതിന്റെ ദുരുപയോഗം സംബന്ധിച്ച ആശങ്കകളും ശക്തമാണ്

Advertisment