ലണ്ടന്‍: റഷ്യക്കെതിരെ നിലപാട് കടുപ്പിക്കുന്നതിന്റെ ഭാഗമായി ആര്‍ട്ടിക് സമുദ്രത്തില്‍ നോര്‍വേ, ബ്രിട്ടന്‍, യു.എസ് രാജ്യങ്ങളുടെ സേനാംഗങ്ങള്‍ കൂടി എത്തി. ഫിന്‍ലന്‍ഡിന്റെ 6,500 സൈനികര്‍ക്കൊപ്പം ചേര്‍ന്നാണ് സംയുക്ത സൈനികാഭ്യാസം നടത്തുക.
/sathyam/media/post_attachments/uWNUxRGhnG7BnTZzZuIL.jpg)
ഇതിനിടെ, യുക്രെയിന്റെ പ്രധാന യുദ്ധക്കപ്പലുകളില്‍ അവസാനത്തേതും ആക്രമണത്തില്‍ തകര്‍ത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടു. ഒഡേസ തുറമുഖത്ത് നങ്കൂരമിട്ട യൂറി ഒലെഫിറെങ്കോ കപ്പലാണ് റഷ്യ വ്യോമാക്രമണത്തില്‍ മുക്കിക്കളഞ്ഞത്.
സൈനികരെയും സൈനിക വാഹനങ്ങളും വഹിക്കുന്ന കപ്പലാണിത്. റഷ്യയുടെ അവകാശവാദത്തോട് യുക്രെയ്ന്‍ പ്രതികരിച്ചിട്ടില്ല.