കീവ്: റഷ്യ ~ യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്ന എണ്ണ ശുദ്ധീകരണശാലയില്‍ വ്യോമാക്രമണം. മോസ്കോയിലെ ജനവാസ കേന്ദ്രത്തിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെയാണിത്.
/sathyam/media/post_attachments/Hko9lv5SPOvxWunbDDpI.jpg)
റഷ്യയുടെ തെക്കന്‍ മേഖലയിലെ അഫിപ്സ്കി എണ്ണ ശുദ്ധീകരണ ശാലയിലുണ്ടായ ആക്രമണത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായാണ് സൂചന. ഡ്രോണുകള്‍ തന്നെയാണ് ഇവിടെയും ആക്രമണത്തിന് ഉപയോഗിച്ചത്. വലിയ അഗ്നിബാധയുണ്ടായതായി റിപ്പോര്‍ട്ട്.