സിയോള്‍: യുഎസിന്റെയും തെക്കന്‍ കൊറിയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി വടക്കന്‍ കൊറിയ വിക്ഷേപിക്കാന്‍ ശ്രമിച്ച ചാര നിരീക്ഷണ ഉപഗ്രഹം കടലില്‍ പതിച്ചു.
/sathyam/media/post_attachments/gHvp4hIVQPkZKJCuM1xc.jpg)
കൊറിയന്‍ ഉപദ്വീപിനു സമീപം ഉപഗ്രഹം വഹിച്ച റോക്കറ്റ് കടലില്‍ തകര്‍ന്നു വീഴുകയായിരുന്നു. ദൗത്യം പരാജയപ്പെടാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് ശാസ്ത്രജ്ഞരെന്നും ഉത്തര കൊറിയ അറിയിച്ചു.
ഉത്തര കൊറിയ ചാര ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങുന്നു എന്ന സൂചന ലഭിച്ചതോടെ ജപ്പാന്‍ ടോക്യോ അതിര്‍ത്തിയില്‍ ബാലിസ്ററിക് മിസൈലുകളും വിന്യസിച്ചിരുന്നു. യുഎസും തെക്കന്‍ കൊറിയയും ചേര്‍ന്ന് സൈനിക അഭ്യാസങ്ങള്‍ സംഘടിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു വടക്കന്‍ കൊറിയയുടെ ഉപഗ്രഹ ദൗത്യം.