കീവ്: അന്താരാഷ്ട്ര ധാരണകള്‍ക്കു വിരുദ്ധമായി റഷ്യ തങ്ങളുടെ ധാന്യ കയറ്റുമതി തടസപ്പെടുത്തുകയാണെന്ന് യുക്രെയന്റെ ആരോപണം. കരിങ്കടലിലൂടെയുള്ള കയറ്റുമതിക്ക് റഷ്യ പല പ്രതിസന്ധികളും സൃഷ്ടിക്കുന്നു എന്നും യുക്രെയ്ന്‍ അടിസ്ഥാന സൗകര്യ മന്ത്രാലയം ആരോപിച്ചു.
/sathyam/media/post_attachments/kfBHpmO1evEDHA7lmYe3.jpg)
ധാന്യ നീക്കം തടസപ്പെടുത്തിയതായി റഷ്യയും സ്ഥിരീകരിക്കുന്നു. എന്നാല്‍, റഷ്യന്‍ തീരത്ത് ആക്രമണം നടത്താന്‍ യുക്രെയ്ന്‍ ധാന്യനീക്ക ഇടനാഴി ഉപയോഗപ്പെടുത്തിയതിനാലാണ് ചരക്കുനീക്കം തടഞ്ഞതെന്നും വിശദീകരണം.
ആഗോള ഭക്ഷ്യപ്രതിസന്ധി ലഘൂകരിക്കാനായി യു.എന്നിന്റെയും തുര്‍ക്കിയയുടെയും മധ്യസ്ഥതയില്‍ റഷ്യയും യുക്രെയ്നും തമ്മില്‍ ഒപ്പുവെച്ച കരാറിന്റെ ബലത്തിലാണ് യുദ്ധത്തിനിടയിലും യുക്രെയ്നില്‍നിന്നുള്ള ധാന്യ കയറ്റുമതി പുനരാരംഭിക്കാന്‍ സാധിച്ചത്. ലോകത്തിലെ വലിയ ധാന്യഉല്‍പാദക രാജ്യങ്ങളിലൊന്നായ യുക്രെയ്നില്‍നിന്നുള്ള കയറ്റുമതി പ്രതിസന്ധിയിലാകുന്നത് ആഗോളതലത്തില്‍ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാകാനും വിലക്കയറ്റത്തിനും കാരണമാകും. ലോക ഗോതമ്പ് കയറ്റുമതിയുടെ മൂന്നിലൊന്നും റഷ്യ, യുക്രെയ്ന്‍ രാജ്യങ്ങളില്‍നിന്നാണ്.