സണ്ണിവെയ്‌ൽ സിറ്റിയിൽ വെടിവെപ്പ് 1 മരണം,4 പേർക്ക് പരിക്കേറ്റു

author-image
athira p
New Update

ടെക്സാസ്: മെസ്‌ക്വിറ്റു സിറ്റിയുടെ വടക്കുകിഴക്ക് സ്ഥിതി ചെയ്യുന്ന സണ്ണിവെയ്‌ൽ സിറ്റിയിലുണ്ടായ വെടിവെപ്പിൽ മുതിർന്ന ഒരാൾ മരിക്കുകയും മൂന്ന് കുട്ടികൾ ഉൾപ്പെട നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രണ്ട് പ്രതികൾ വെടിയേറ്റ സ്ത്രീയുടെ കാറിനെ ഒരു അപ്പാർട്ട്മെന്റ് സമുച്ചയത്തിലേക്ക് പിന്തുടരുകയും പാർക്കിംഗ് ലോട്ടിൽ വെച്ച് കാറിൽ നിന്ന് പുറത്തുകടക്കുകയും വെടിവയ്ക്കാൻ തുടങ്ങുകയും ചെയ്തതായി ഇടക്കാല ചീഫ് ഓഫ് പോലീസ് ബിൽ വെഗാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വെടിയേറ്റ സ്ത്രീ കാറിൽ നിന്ന് ഇറങ്ങി അവരു ടെ അപ്പാർട്ട്മെന്റിലേക്ക് ഓടി, വെഗാസ് പറയുന്നു. അവർ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
publive-image
8 നും 10 നും ഇടയിൽ പ്രായമുള്ളവരാണ് കുട്ടികൾ. ഇവരിൽ ആർക്കും ജീവന് ഭീഷണിയായ പരിക്കുകൾ ഉണ്ടായിട്ടില്ലെന്ന് വെഗാസ് പറയുന്നു.

കറുത്ത ടൊയോട്ട കാമ്‌റി കാറിൽ പ്രതികൾ സ്ഥലം വിടുന്നത് കണ്ടതായി ഉദ്യോഗസ്ഥർ പറയുന്നു.പ്രതികളെന്നു സംശയിക്കുന്ന ഒരു പുരുഷനെയും സ്ത്രീയെയും തിരിച്ചറിയാൻ സഹായിക്കുന്നതിന് നിരീക്ഷണ വീഡിയോ ശേഖരിക്കാൻ പോലീസ് ശ്രമിക്കുന്നു. സണ്ണിവെയ്ൽ പോലീസ് മെസ്‌ക്വിറ്റ് പോലീസുമായി ചേർന്ന് സംഭവത്തെക്കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ഞായറാഴ്ച രാത്രി വരെ വെടിവയ്പിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.മലയാളിയായ സണ്ണിവെയ്‌ൽ സിറ്റി മേയർ സജി ജോർജ് സംഭവത്തെക്കുറിച്ചു പ്രതികരിച്ചിട്ടില്ല.

Advertisment

Advertisment