അമേരിക്കൻ കേരള സഭ സംഘാടകർ ലക്ഷകണക്കിന് ഡോളറിന്റെ ധൂർത്തടിയുടെ ഉദ്ദേശം പ്രവാസി മലയാളികളെ ധരിപ്പിക്കണം

author-image
athira p
New Update

ഡാളസ്: അമേരിക്കൻ 'കേരള സഭ' അടിമുടി ദുരൂഹം. ലോക കേരള സഭ അമേരിക്കൻ മേഖലാ സമ്മേളനത്തിന് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നിനെ ചൊല്ലി കേരളത്തിൽ വലിയ വിവാദമയിരിക്കുന്നു. യുഎസിലെ ലോക കേരള സഭാ സമ്മേളനത്തിൽ മുഖ്യമന്ത്രിക്കൊപ്പമിരിക്കാൻ വൻതുക സംഘാടകർ പിരിക്കുന്നെന്ന റിപ്പോര്‍ട്ടുകളാണ് വിവാദത്തിന് അടിസ്ഥാനം. ജൂണ്‍ ഒന്‍പതു മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ ആഡംബര ഹോട്ടലിലാണ് ലോക കേരള സഭയുടെ മേഖലാ സമ്മേളനം നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്നത് . ഇതുമായി ബന്ധപ്പെട്ട് അമേരിക്കയില്‍ വ്യാപകമായ രീതിയില്‍ പണപ്പിരിവ് നടക്കുന്നു എന്നാണ് ആരോപണം.

Advertisment

publive-image

അമേരിക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ മലയാളികളുടെ ഗ്രൂപ്പുകളില്‍ മന്ത്രിമാരുടെ ചിത്രം സഹിതമുള്ള പണപ്പിരിവിന്റെ പോസ്റ്ററാണ് വിവാദങ്ങളുടെ തുടക്കം. താരനിശ മാതൃകയില്‍ സമ്മേളനത്തിന്റെ താരിഫ് കാര്‍ഡ് പുറത്തിറക്കി പണപ്പിരിവ് നടത്തുന്നു എന്നാണ് പ്രധാന ആക്ഷേപം. ഇതിനൊപ്പം ഗോള്‍ഡ് , സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെ തുക നിശ്ചയിച്ചിരിക്കുന്ന പാസുകളിലെ ഓഫറുകളും വിമര്‍ശനം ഏറ്റുവാങ്ങുന്നു. 82 ലക്ഷം രൂപ വിലവരുന്ന ഗോള്‍ഡ്, സില്‍വര്‍ പാസുകള്‍ എടുക്കുന്നവര്‍ക്ക് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിശിഷ്ട അതിഥികളുമായി വേദി പങ്കിടാമെന്നാണ് പ്രത്യേകത. സ്റ്റേജില്‍ കസേര, മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള വിഐപികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം, ആഢംബര വാഹനത്തില്‍ യാത്ര, 2 സ്വീറ്റ് മുറികള്‍, നോട്ടീസില്‍ രണ്ട് പേജ് പരസ്യം എന്നിവയാണ് വാഗ്ദാനങ്ങള്‍. ബ്രോണ്‍സ് പാസിന് യുഎസ് ഡോളര്‍ 25,000 മാണ് ഈടാക്കുന്നത്. ഇന്ത്യന്‍ രൂപ ഏകദേശം 20.5 ലക്ഷം രൂപ. വിഐപികള്‍ക്കൊപ്പം ഡിന്നര്‍, സ്റ്റേജില്‍ ഇരിപ്പിടം എന്നിവയൊഴിച്ചുള്ള സില്‍വര്‍ സൗകര്യങ്ങള്‍ എന്നിവ ലഭിക്കും.

പണപിരിവിന്റെ കഥ പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നാക്രമിക്കുകയാണ്. കേരളത്തിന് മുഴുവന്‍ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് അമേരിക്കയില്‍ നടക്കുന്നത്. ആരൊക്കെയോ അനധികൃതമായി പിരിവ് നടത്തുകയാണ്. കേരള മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാന്‍ 82 ലക്ഷം രൂപ കൊടുക്കണം. ഒരു ലക്ഷം ഡോളര്‍, 50,000 ഡോളര്‍, 25,000 ഡോളര്‍ ഇങ്ങനെ പ്രവാസികളെ മുഴുവന്‍ പണത്തിന്റെ അടിസ്ഥാനത്തില്‍ തരം തിരിക്കുകയാണെന്ന് ആണ് ഇപ്പോൾ പൊതുവെ ഉള്ള ആആരോപണം.

കേരള മുഖ്യ മന്ത്രി സാധാരണക്കാരായ മലയാളികളുടെ ഒരു ജനകീയ നേതാവാണ്. അത്തരത്തുലുള്ള ഒരു നേതാവിനെ കരി തേച്ചു വിവാദത്തിലേക്കു വലിച്ചിഴക്കുന്ന ഇത്തരം ആരോപണങ്ങൾ ഇല്ലാതെ ആക്കേണ്ടത്‌ സംഘാടക പക്ഷത്തിൽ നിന്നും ഉണ്ടാവേണ്ടതാണ്. പണം ഇടപാടുകളുടെ ഫോട്ടോയും മറ്റും മാധ്യമങ്ങളിൽ ഇടുമ്പോൾ ഒരു നേതാവിന്റെ വ്യക്തിത്വം കളങ്കപ്പെടുത്തുന്ന തീതിയിലാവരുത്. ക്ഷണം സ്വീകരിച്ചു എത്തുന്ന ഒരു അതിഥിയെ ചില തല്പര കക്ഷികളുടെ ആരോപണത്തിന് തള്ളിയിടുന്നത് അങ്ങേയറ്റം ക്രൂരതയാണ്. ഈ സമ്മേളനം ചില പണച്ചാക്കുകളുടെ മാത്രമാണെന്നുള്ള പൊതുജന വിശ്വാസം മാറ്റിയെടുക്കേണ്ടത് സമ്മേളന സംഘടകരുടെ ഉത്തരവാദിത്വമാണ്. ഇത്തരത്തിലുള്ള കോടികളുടെ ധൂർത്തടി ജീവ കാരുണ്യ പ്രവർത്തനത്തിന് വേണ്ടി ആയിരുന്നെങ്കിൽ വിവാദത്തിനു പകരം സ്‌നേഹാദരവുകൾ നേടിയെടുക്കാമായിരുന്നു.

Advertisment