എസ്ബി -അസ്സെംപ്ഷൻ അലുംനി റവ.ഡോ. ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി

author-image
athira p
New Update

ചിക്കാഗോ: ചങ്ങനാശ്ശേരി എസ്ബി അസ്സെംപ്ഷൻ അലുംനി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്റർ എസ്ബി കോളേജ് മുൻപ്രിൻസിപ്പളും സംഘടനയുടെ രക്ഷാധികാരിയുമായ റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലുമായി സൗഹൃദസമ്മേളനം നടത്തി.

Advertisment

publive-image

റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിലിന്റെ ആമുഖപ്രാര്ഥനയോടുകൂടി സമ്മേളനം ആരംഭിച്ചു. സംഘടനയുടെ പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് മാത്യു ദാനിയേൽ സ്വാഗതം ആശംസിച്ചു. സെക്രട്ടറി തോമസ് ഡീക്രോസ്സ് നന്ദി പറഞ്ഞു. സമ്മേളനത്തിൽ പങ്കെടുത്ത അലുംനി അംഗങ്ങളെല്ലാവരും തങ്ങളുടെ ജീവിതാനുഭവങ്ങൾ പരസ്പരം പങ്കുവച്ചു.

സമ്മേളനത്തിൽ മുഖിയാതിഥിയായിരുന്ന റവ.ഡോ.ജോർജ് മഠത്തിപ്പറമ്പിൽ താൻ എസ്ബി കോളേജ് പ്രിൻസിപ്പലായിരുന്ന കാലത്തെ വിദ്യാര്ഥികളുമായിട്ടുള്ള തന്റെ അനുഭവ സമ്പത്തുകൾ സവിസ്തരം പ്രതിപാതിച്ചു.

ജൂൺ നാലിന് വൈകുന്നേരം എട്ടുമണിക്കായിരുന്നു സൂം മീറ്റിംഗിലൂടെ ഈ സൗഹൃദസമ്മേളനം നടത്തിയത്. എസ്ബി അസ്സെംപ്ഷൻ അലുംനി അംഗങ്ങൾക്കു പരസ്പരവും പരിചയപ്പെടുന്നതിനും ബഹു.മഠത്തിപ്പറമ്പിലച്ചനുമായിട്ടുള്ള സൗഹൃദവും പങ്കിടുന്നതിനുമുള്ള ഒരു സുവർണ്ണാവസരമായിരുന്നു.ഇതുവഴിയായി സംജാതമായത്. ഈ സമ്മേളനം ഹൃസ്വ സന്ദര്ശനാര്ഥം അമേരിക്കയിൽ വന്നിട്ടുള്ള റവ: ഡോ.ജോർജ് മഠത്തിപ്പറമ്പിലിനു തന്റെ കോളേജ് പൂർവവിദ്യാര്ഥികളോടുള്ള വലിയ സ്നേഹവും കരുതലുമാണ് ഇങ്ങനെയൊരു സൗഹൃധ സമ്മേളനത്തിന് വഴിതെളിച്ചത്.. അതുപോലെ എസ്ബി അസ്സെംപ്ഷൻ പൂർവ്വവിദ്യാർത്ഥികൾക്കു ബഹു. മഠത്തിപ്പറമ്പിലച്ചനോടുള്ള വലിയ ആദരവിന്റെയും സ്നേഹത്തിന്റെയും ഒരു വലിയ പ്രകടനംകൂടിയായിരുന്നു ഈ സമ്മേളനം.

കഴിഞ്ഞ രണ്ടുപതിറ്റാണ്ടിലേറെയായി ചിക്കാഗോയിൽ പ്രവർത്തിക്കുന്ന ഈ എസ്ബി അസ്സെംപ്ഷൻ പൂർവ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളും അലുംനി കൂട്ടായ്മ്മയും ശ്ലാകനീയമാണ് എന്ന് ബഹു.മഠത്തിപ്പറമ്പിലച്ചൻ പറഞ്ഞു. ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് കൂടുതൽ അംഗങ്ങളെചേർത്തു ഒരു വലിയ അലുംനി കൂട്ടായ്മ്മക്ക് ആക്കം കൂട്ടുന്നതിന് ഇപ്പോഴുള്ള നേതൃത്വത്തിനും വരുംകാലങ്ങളിൽ വരുന്ന നേതൃത്വത്തിനും സാധിക്കട്ടെയെന്നു ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. ഒമ്പതുമണിക്ക്. ബഹു. മഠത്തിപ്പറമ്പിലച്ചന്റെ സമാപനപ്രാർത്ഥനയോടുകൂടി സമ്മേളനം പര്യവസാനിച്ചു.

Advertisment