ഹാംബുര്‍ഗ്: കാലാവസ്ഥാ വ്യതിയാനം നേരിടാന്‍ ചോക്കലേറ്റ് സഹായകമാണോ? പരോക്ഷമായി സഹായകമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചോക്കലേറ്റ് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കൊക്കോയുടെ വിത്ത് മാറ്റിയ ശേഷം കിട്ടുന്ന തൊണ്ട് ഉപയോഗിച്ചാണ് കാലാവസ്ഥാ വ്യതിയാനം നേരിടുന്നത്.
/sathyam/media/post_attachments/6IF6aNjv0R7RtPxduF4f.jpg)
ഈ തൊണ്ടില്‍നിന്ന് വേര്‍തിരിച്ചെടുക്കുന്ന ബയോചാര്‍ എന്ന ഉത്പന്നമാണ് ഇത്തരത്തില്‍ പരിസ്ഥിതിക്കു സഹായകമാകുന്നത്. ഓക്സിജന്‍ ഇല്ലാത്ത ചേംബറില്‍ 600 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയാണ് ഇതുണ്ടാക്കുന്നത്. ഇതു യഥാര്‍ഥത്തില്‍ വളമായി ഉപയോഗിക്കാനാണ് നിര്‍മിക്കുന്നത്. ഗ്രീന്‍ കോണ്‍ക്രീറ്റിലെ ഒരു ഘടകമായും ഉപയോഗിച്ചു വരുന്നു.
സമാനമായ രീതിയില്‍ തേങ്ങയുടെ ചിരട്ടയും ബയോചാര്‍ നിര്‍മിക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്.
എന്നാല്‍, ഈ പ്രക്രിയ വഴി ഹരിതഗ്രഹ വാതകങ്ങളെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് ഇതുകൊണ്ട് പരിസ്ഥിതിക്കുണ്ടാകുന്ന ഗുണം.
ബയോചാര്‍ നിര്‍മാണ മേഖല ലോകത്ത് ഇപ്പോഴും ശൈശവ ദശയില്‍ മാത്രമാണുള്ളത്. എന്നാല്‍, അന്തരീക്ഷത്തിലെ കാര്‍ബണ്‍ നീക്കം ചെയ്യാന്‍ വലിയ തോതില്‍ ഇതു ഭാവിയില്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
40 ബില്യന്‍ ടണ്‍ ആണ് പ്രതിവര്‍ഷം ഭൂമിയുടെ അന്തരീക്ഷത്തില്‍ മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ കാരണം ഉത്പാദിപ്പിക്കപ്പെടുന്ന കാര്‍ബണ്‍. ഇതില്‍ 2.6 ബില്യന്‍ വരെ ആഗിരണം ചെയ്യാന്‍ ബയോചാറിനു സാധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ കൈ്ളമറ്റ് ചേഞ്ച് കണക്കാക്കുന്നത്.