കിഴക്കന്‍ ജര്‍മനിയില്‍ തീവ്ര ഇടതുപക്ഷ പ്രക്ഷോഭം: 6 പേര്‍ക്ക് പരിക്ക്, 3 പേര്‍ അറസ്ററില്‍

author-image
athira p
New Update

ലൈപ്സിഷ്: കിഴക്കന്‍ ജര്‍മന്‍ നഗരമായ ലൈപ്സിഷില്‍ പൊട്ടിപ്പുറപ്പെട്ട തീവ്ര ഇടതുപക്ഷ പ്രക്ഷോഭത്തില്‍ ആറു പേര്‍ക്കു പരിക്കേറ്റു. ഇതില്‍ അഞ്ച് പോലീസുകാരും ഒരു മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. പ്രക്ഷോഭകര്‍ പോലീസുമായി ഏറ്റുമുട്ടുകയായിരുന്നു.

Advertisment

publive-image

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രാദേശിക തലത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണെങ്കിലും കൂടുതല്‍ മാര്‍ച്ചുകള്‍ സംഘടിപ്പിക്കാനാണ് സംഘടനകളുടെ തീരുമാനം.

നേരത്തെ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിക്കുകയും തീയിടുകയും സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് കെട്ടിടങ്ങള്‍ക്കു മുകളില്‍ നിന്ന് ആക്രമണം നടത്തുകയും ചെയ്തിരുന്നു.

നാല് തീവ്ര ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്ക് കോടതി തടവ് ശിക്ഷ വിധിച്ചതില്‍ പ്രതിഷേധിച്ചാണ് പ്രക്ഷേഭങ്ങള്‍ സംഘടിപ്പിക്കുന്നത്.

 

Advertisment