അങ്കാറ: തുര്‍ക്കി പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട റജബ് തയ്യിബ് എര്‍ദോഗാന്‍ തന്റെ മുന്‍ മന്ത്രിസഭയില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തി.
/sathyam/media/post_attachments/YaGM2djUvRL3QZlr6NZO.jpg)
ആരോഗ്യ, സാംസ്കാരിക മന്ത്രിമാര്‍ ഒഴികെ മുന്‍ മന്ത്രിസഭയിലെ മുഴുവന്‍ പേരെയും മാറ്റിയിരിക്കുകയാണ്. സമ്പദ് വ്യവസ്ഥയെ പ്രതിസന്ധിയില്‍ നിന്നു കരകയറ്റുക എന്ന ലക്ഷ്യത്തോടെ, അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധന്‍ മെപ്മെത് സിംസെകിനെ ധനവകുപ്പിന്റെ ചുമതല ഏല്‍പ്പിച്ചു. ഉര്‍ദുഗാന്റെ സാമ്പത്തിക നയങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന ആളാണ് സിംസെക്. 2009 മുതല്‍ 2015 വരെ അദ്ദേഹം രാജ്യത്തിന്റെ ധനമന്ത്രിയായിരുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കുകയും കറന്‍സിയുടെ ഇടിഞ്ഞ മൂല്യം തിരിച്ചുകൊണ്ടുവരുക എന്നിവയാണ് പുതിയ ധനമന്ത്രി നേരിടുന്ന പ്രധാന വെല്ലുവിളികള്‍.
സൈനിക ഉദ്യോഗസ്ഥനും രഹസ്യാന്വേഷണ വകുപ്പ് മേധാവിയുമായിരുന്ന ഹകാന്‍ ഫിദാന്‍ വിദേശകാര്യമന്ത്രിയായും നിയമിക്കപ്പെട്ടു. സൈനിക മേധാവിയായിരുന്ന യാസര്‍ ഗുലെര്‍ പ്രതിരോധ മന്ത്രിയുമായി. ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാനും വികസന വകുപ്പ് മന്ത്രിയുമായിരുന്ന സെവ്ദെത് യില്‍മെസിനെ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്