ചൈന ~ യുഎസ് യുദ്ധക്കപ്പലുകള്‍ കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടത് തലനാരിഴയ്ക്ക്

author-image
athira p
New Update

ബീജിങ്: ചൈനയുടെയും യുഎസിന്റെയും പടക്കപ്പലുകള്‍ തലനാരിഴയ്ക്ക് കൂട്ടിയിടിയില്‍നിന്നു രക്ഷപെട്ടു. തായ്വാന്‍ കടലിടുക്കില്‍ യുഎശ് കപ്പിന് 137 മീറ്റര്‍ മാത്രം മുന്നിലായാണ് ചൈനീസ് കപ്പല്‍ കുറുകെ കടന്നുപോയത്. യുഎശ് കപ്പലിനു പെട്ടെന്ന് വേഗം കുറയ്ക്കാന്‍ സാധിച്ചതിനാല്‍ കൂട്ടിയിടി ഒഴിവാക്കാനായി.

Advertisment

publive-image

ഇത് യാദൃച്ഛിക സംഭവമല്ലെന്നും, ചൈന മനഃപൂര്‍വം പ്രകോപനം സൃഷ്ടിക്കുന്നതാണെന്നും യുഎസ് അധികൃതര്‍ ആരോപിക്കുന്നു. പത്തു ദിവസത്തിനിടെ രണ്ടാം തവണയാണ് ഏഷ്യ~പസഫിക് മേഖലയില്‍ സമാന സംഭവം ആവര്‍ത്തിക്കുന്നത്.

സുരക്ഷയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നീക്കമായിരുന്നു ചൈനയുടേതെന്ന് യുഎസ്. അന്താരാഷ്ട്ര നിയമം അനുവദിക്കുന്ന എവിടെയും യുഎസ് സൈന്യം കപ്പലോടിക്കുമെന്നും ചൈനയില്‍ നിന്നുള്ള ഭീഷണിയുടെയോ ബലപ്രയോഗത്തിന്റെയോ മുന്നില്‍ വാഷിങ്ടണ്‍ പതറില്ലെന്നും യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്ററിന്‍.

ചൈന സ്വന്തമെന്ന് അവകാശപ്പെടുന്ന തായ്വാന്റെ സ്വയംഭരണാധികാരം സംരക്ഷിക്കുമെന്നാണ് യുഎസ് നിലപാട്. ഇതാണ് ചൈനയെ പ്രകോപിപ്പിക്കുന്നത്. തായ്വാന്‍ കടലിടുക്കും ദക്ഷിണ ചൈന കടലിടുക്കും അന്താരാഷ്ട്ര ജലപാതകളാണെന്നും അതുവഴി കപ്പലോടിക്കുക തന്നെ ചെയ്യുമെന്നും ഓസ്റ്റിന്‍ പറഞ്ഞു.

Advertisment