ബോണ്‍മൗത്ത്: ബോണ്‍മൗത്ത് ബീച്ചില്‍ നീന്തുന്നതിനിടെ തിരയില്‍പ്പെട്ട് മരിച്ച പതിനേഴുകാരന്റെ പേര് ജോ അബ്ബസ് എന്നാണെന്ന് ബന്ധുക്കളും സുഹൃത്തുക്കളും.
/sathyam/media/post_attachments/3BGa1ozUdIAjxwQnbd5b.jpg)
തീരത്തോടടുത്ത് കടന്നുപോയ ഒരു ബോട്ട് കാരണം ഉയര്‍ന്ന വലിയ തിരമാലയില്‍പ്പെട്ടാണ് ജോ അടക്കം നീന്തിക്കൊണ്ടിരുന്ന പലരും കടലില്‍ മുങ്ങിയതെന്നാണ് പ്രാഥമിക നിഗമനം.
സതാംപ്ടണിലെ ഒയാസിസ് അക്കാഡമിയിലാണ് ജോ പഠിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബോണ്‍മൗത്ത് ബീച്ചില്‍ വന്നത്. പ്രതിഭാധനനായ ട്രെയ്നി ഷെഫ് ആയിരുന്നു ജോ എന്ന് കുടുംബാംഗങ്ങള്‍.
12 വയസുള്ള സുന്ന ഖാന്‍ എന്ന പെണ്‍കുട്ടിയും അപകടത്തില്‍ മരിച്ചു.