കത്തിക്കുത്തിനെക്കുറിച്ച് പുസ്തകമെഴുതാന്‍ സല്‍മാന്‍ റുഷ്ദി

author-image
athira p
New Update

ലണ്ടന്‍: കഴിഞ്ഞ വര്‍ഷം ന്യൂയോര്‍ക്കില്‍ സ്വയം നേരിട്ട കത്തിക്കുത്തിനെക്കുറിച്ച് ലോകപ്രശസ്ത സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി പുസ്തകമെഴുതുന്നു.

Advertisment

publive-image

എന്താണ് സംഭവിച്ചതെന്നും എന്താണ് ആക്രമണത്തിന്റെ ലക്ഷ്യമെന്നും വിവരിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റുഷ്ദി. ആക്രമണത്തെക്കുറിച്ചു മാത്രമല്ല, അതിന്റെ പശ്ചാത്തലത്തിലുള്ള കാര്യങ്ങളെക്കുറിച്ചും എഴുതാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹെ ലിറ്റററി ഫെസ്ററിവലില്‍ സൂം വഴി പങ്കെടുക്കവേയാണ് വെളിപ്പെടുത്തല്‍.

ഇരുനൂറോളം പേജുള്ള പുസ്തകമാണ് ഉദ്ദേശിക്കുന്നത്. ചെറുതാണെങ്കില്‍ എഴുതാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. കുത്തേല്‍ക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കിയ പുസ്തകമായ 'വിക്ടറി സിറ്റി'യോടുള്ള ആളുകള്‍ ഏറ്റെടുത്തതില്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.

2022 ഓഗസ്ററ് 12നാണ് ന്യൂയോര്‍ക്കില്‍ വെച്ച് ഒരു പരിപാടിക്കിടെയാണ് റുഷ്ദിക്ക് കുത്തേറ്റത്. ഗുരുതരാവസ്ഥയിലായ റുഷ്ദിയെ ഹെലികോപ്ടര്‍ വഴി ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ കഴിഞ്ഞതിനാലാണ് ജീവന്‍ രക്ഷിക്കാന്‍ സാധിച്ചത്. മുംബൈയില്‍ ജനിച്ച റുഷ്ദി ഇപ്പോള്‍ ബ്രിട്ടീഷ് പൗരനാണ്. 1988ല്‍ പ്രസിദ്ധീകരിച്ച സാത്താനിക് വേഴ്സസ് എന്ന വിവാദ നോവലിന് ഇറാന്‍ വിലക്കേര്‍പ്പെടുത്തുകയും മതമേധാവികള്‍ അദ്ദേഹത്തെ വധിക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അന്നു മുതലുള്ള സംഭവങ്ങള്‍ പുതിയ പുസ്തകത്തിലുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്.

Advertisment