സിംഗപ്പൂര്‍: ഏഷ്യ പസഫിക് മേഖലയില്‍ നാറ്റോ പോലുള്ള സൈനിക സഖ്യങ്ങള്‍ വരുന്നതിനെതിരെ ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിന്റെ മുന്നറിയിപ്പ്. ചൈനയും യു.എസും ഏറ്റുമുട്ടിയാല്‍ ലോകത്തിന് താങ്ങാന്‍ കഴിയാത്ത ദുരന്തമാകുമെന്നും ലി പറഞ്ഞു.
/sathyam/media/post_attachments/FDYgp74bfbx2O4lFhLdv.jpg)
സിംഗപ്പൂരില്‍ നടക്കുന്ന ഷാന്‍ഗ്രില പ്രതിരോധ ഉച്ചകോടിയിലാണ് പരാമര്‍ശം. ചില രാജ്യങ്ങള്‍ ആയുധക്കച്ചവട മത്സരത്തിനിറങ്ങുകയും മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. യുഎസുമായി ചര്‍ച്ച നടത്താന്‍ ചൈന ശ്രമിച്ചുവരുകയാണെന്നും ലി.