ഡബ്ലിന്‍: ജീവിതച്ചെലവ് അധീകരിക്കുന്നത് കാരണം മോര്‍ട്ട്‌ഗേജുകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍, വ്യക്തിഗത, മറ്റ് വായ്പകള്‍ എന്നിവയില്‍ തിരിച്ചടവ് നടത്താന്‍ പാടുപെടുന്ന, കടക്കെണിയില്‍ അകപ്പെട്ടുപോയവരെ സഹായിക്കാന്‍ ഐറിഷ് സര്‍ക്കാര്‍ പ്രത്യേക ബോധവല്‍ക്കരണ കാമ്പെയിന്‍ ആരംഭിക്കുന്നു. ഈ പ്രത്യേക സ്‌കീമിന് കീഴില്‍ വായ്പക്കാരുമായോ ക്രെഡിറ്റ് സേവന ദാതാവുമായോ സംസാരിച്ച് കടബാധ്യതകളില്‍ കൂടുതല്‍ തവണകളോ,കാലപരിധിയോ നേടാന്‍ സഹായിക്കുന്നതാണ് ഈ പദ്ധതി.
രാജ്യത്തെ റീട്ടെയില്‍ ബാങ്കുകള്‍, നോണ്‍-ബാങ്ക് ലെന്‍ഡര്‍മാര്‍, ക്രെഡിറ്റ് സര്‍വീസിംഗ് സ്ഥാപനങ്ങള്‍ എന്നിവ വഴി നടപ്പാക്കുന്ന ഈ പരിപാടി വഴി , വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവ് മൂലമുണ്ടാകുന്ന സമ്മര്‍ദ്ദങ്ങളുമായി ക്ലേശിക്കുന്നവരെ സഹായിക്കാന്‍ ലക്ഷ്യമിടുന്നു.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ക്കായി ആഴത്തിലുള്ള ഉപദേശം നല്‍കുന്ന ഒരു പുതിയ വെബ്സൈറ്റ്, DealingWithDebt.ie, https://bpfi.ie/dealing-with-debt/ ആരംഭിക്കുന്നതിനൊപ്പം ഒരു ദേശീയ പരസ്യ കാമ്പെയ്നും ഇതില്‍ ഉള്‍പ്പെടുന്നു.
വര്‍ദ്ധിച്ച ജീവിതച്ചെലവും പലിശനിരക്കിലെ സമീപകാല വര്‍ദ്ധനയും കാരണം നിരവധി കുടുംബങ്ങള്‍ വര്‍ദ്ധിച്ച സാമ്പത്തിക സമ്മര്‍ദ്ദത്തിന് വിധേയരാകുന്നുവെന്ന് ബിപിഎഫ്‌ഐ അംഗ ബാങ്കുകള്‍ക്കും നോണ്‍-ബാങ്കുകള്‍ക്കും ക്രെഡിറ്റ് സര്‍വീസിംഗ് സ്ഥാപനങ്ങള്‍ക്കും നന്നായി അറിയാം,’ ബിപിഎഫ്‌ഐ ചീഫ് എക്‌സിക്യൂട്ടീവ് ബ്രയാന്‍ ഹെയ്‌സ് പറഞ്ഞു.
‘അംഗങ്ങള്‍ തങ്ങളുടെ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് അല്ലെങ്കില്‍ വ്യക്തിഗത വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡുകള്‍ അല്ലെങ്കില്‍ ഓവര്‍ഡ്രാഫ്റ്റുകള്‍ പോലെയുള്ള മറ്റ് പേയ്മെന്റുകള്‍ എന്നിവ തിരിച്ചടയ്ക്കാന്‍ ബുദ്ധിമുട്ടുന്ന ഉപഭോക്താക്കള്‍,അവരുടെ ബാങ്കിനെയോ സാമ്പത്തിക സേവന ദാതാവിനെയോ എത്രയും വേഗം ബന്ധപ്പെടണമെന്നും ,കൂടുതല്‍ കാലപരിധിയ്ക്കായി ആവശ്യപ്പെടണമെന്നുമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
എല്ലാവര്‍ക്കും തേടാം , എം എ ബി എസ് ന്റെ സഹായം
സാമ്പത്തിക ബുദ്ധിമുട്ടില്‍ വീഴുന്നവരെ സഹായിക്കുന്ന മീഡിയേറ്റേഴ്സായ എം എ ബി എസ് പോലുള്ള വിശ്വസ്തരായ മൂന്നാം കക്ഷികളെയും ഇതിനായി ബന്ധപ്പെടാവുന്നതാണ്. അമിതമായ വൈദ്യുതി ബില്‍ വന്ന് സര്‍വീസ് പ്രൊവൈഡേഴ്‌സ് നിങ്ങളെ ശല്യപെടുത്തുകയാണെങ്കില്‍ പോലും , എം എ ബി എസ് ഇടപെട്ട് നിങ്ങള്‍ക്ക് കൂടുതല്‍ സമയപരിധി ബില്ലടയ്ക്കാന്‍ നേടിത്തന്നേക്കാം.എല്ലാ കൗണ്ടികളിലും,നിരവധി ശാഖകള്‍ ഉള്ള സൗജന്യ സേവന ദാതാക്കളാണ് എം എ ബി എസ് .
പുതിയ കാമ്പയിന്റെ ഭാഗമായി ഭാഗമായി, ബാങ്കിംഗ് ആന്‍ഡ് പേയ്മെന്റ് ഫെഡറേഷന്‍ അയര്‍ലണ്ടും (ബിപിഎഫ്ഐ) മണി അഡൈ്വസ് ആന്‍ഡ് ബഡ്ജറ്റിംഗ് സര്‍വീസും (എംഎബിഎസ്) ഒന്നിച്ചു ചേര്‍ന്ന് ഇടപാടുകാരുടെ സേവന അഭ്യര്‍ത്ഥനകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ശ്രമിക്കും., ഇതനുസരിച്ച് ഉപഭോക്താക്കളുടെ പ്രീ-കുടിശ്ശിക മുതല്‍ അവസാന ഘട്ട കുടിശ്ശിക വരെ പരിഗണിച്ച് പ്രത്യേക പദ്ധതി തയാറാക്കും.
, ഉപഭോക്താക്കള്‍ക്ക് അവരുടെ വായ്പക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനുള്ള ശ്രമം പരാജയപ്പെട്ടാല്‍ അവര്‍ എം എ ബി എസ് ലേക്ക് പോവുക എന്നതാണ് ചെയ്യേണ്ടത്.
ഹ്രസ്വകാല കുടിശ്ശിക വരുത്തിയിട്ടുള്ള സ്വകാര്യ ഭവന മോര്‍ട്ട്‌ഗേജ് അക്കൗണ്ടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ മാത്രം 2,326 എണ്ണം ഉയര്‍ന്നു, ചില കുടുംബങ്ങള്‍ തിരിച്ചടവ് നടത്താന്‍ പാടുപെടുന്നുണ്ടെന്നതിന്റെ സൂചനയാണ്.ഡിസംബര്‍ അവസാനത്തില്‍ ഉണ്ടായിരുന്ന 29,499 കുടിശിക അക്കൗണ്ടുകള്‍ക്കൊപ്പം ഇവയും ചേര്‍ക്കും. 4.1%,കടമെടുത്തവരും 90 ദിവസത്തിലധികം കുടിശ്ശിക നിലവിലുള്ളവരാണ്.
എന്നാല്‍ അയര്‍ലണ്ടിലെ ഭവന മോര്‍ട്ട്‌ഗേജുകളില്‍ 88% വും പുനര്‍ ക്രമീകരണം നേടുകയും അതനുസരിച്ച് അവരുടെ നിലവിലെ കരാറുകളുടെ നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.