മുംബൈ: ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു ത​ന്നെ ഇ​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ ത​ന്റേ​താ​യ സ്ഥാ​നം നേ​ടി​യെ​ടു​ത്ത ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്.
/sathyam/media/post_attachments/ZlNiUu55yTWAiKMWs0PB.jpg)
മു​ന്‍​കാ​ല തെ​ന്നി​ന്ത്യ​ന്‍ നാ​യി​ക മേ​ന​ക​യു​ടേ​യും നി​ര്‍​മ്മാ​താ​വ് സു​രേ​ഷ്​കു​മാ​റി​ന്റെ​യും മ​ക​ള്‍ കൂ​ടി​യാ​യ കീ​ര്‍​ത്തി സു​രേ​ഷ് തെ​ന്നി​ന്ത്യ​ന്‍ സി​നി​മ ലോ​ക​ത്ത് ഏ​റെ ആ​രാ​ധ​ക​രു​ള്ള താ​ര​മാ​ണ്.
ബാ​ല​താ​ര​മാ​യി എ​ത്തി​യ ന​ടി പി​ന്നീ​ട് തെ​ന്നി​ന്ത്യ​യി​ലെ സൂ​പ്പ​ര്‍ നാ​യി​ക​യാ​യി മാ​റു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ല്‍ കൂ​ടെ​യാ​ണ് സി​നി​മ​യി​ല്‍ എ​ത്തി​യ​തെ​ങ്കി​ലും കീ​ര്‍​ത്തി ത​മി​ഴ്, തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലാ​ണ് സ​ജീ​വം.
ദ​സ​റ എ​ന്ന ചി​ത്ര​മാ​ണ് കീ​ര്‍​ത്തി​യു​ടേ​താ​യി ഒ​ടു​വി​ല്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​യ​ത്. ഇ​പ്പോ​ഴി​താ കീ​ര്‍​ത്തി സു​രേ​ഷി​നെ പ​റ്റി നി​ര്‍​മ്മാ​താ​വ് ബോ​ണി ക​പൂ​ര്‍ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​കു​ന്ന​ത്.
ത​ന്റെ ഭാ​ര്യ ക​ഴി​ഞ്ഞാ​ല്‍ ഏ​റ്റ​വും സു​ന്ദ​രി​യാ​യ ക​ഴി​വു​ള്ള ന​ടി കീ​ര്‍​ത്തി സു​രേ​ഷ് ആ​ണെ​ന്നാ​ണ് ബോ​ണി ക​പൂ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
ത​ന്റെ ഭാ​ര്യ​യും ന​ടി​യു​മാ​യി​രു​ന്ന ശ്രീ​ദേ​വി​യെ പോ​ലെ ത​ന്നെ കീ​ര്‍​ത്തി സു​രേ​ഷും സൗ​ന്ദ​ര്യ​വും ക​ഴി​വു​ള്ള അ​ഭി​നേ​ത്രി ആ​ണെ​ന്നാ​ണ് ബോ​ണി ക​പൂ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
കീ​ര്‍​ത്തി നാ​യി​ക​യാ​കു​ന്ന മാ​മ​ന്ന​ന്‍ എ​ന്ന ത​മി​ഴ് സി​നി​മ​യു​ടെ ഓ​ഡി​യോ ലോ​ഞ്ചി​നി​ടെ ആ​യി​രു​ന്നു ബോ​ണി ക​പൂ​റി​ന്റെ പ്ര​ശം​സ.
ശ്രീ​ദേ​വി​യെ പോ​ലെ ത​ന്നെ സൗ​ന്ദ​ര്യ​മു​ള്ള ക​ഴി​വു​ള്ള അ​ഭി​നേ​ത്രി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ് എ​ന്നാ​ണ് ബോ​ണി ക​പൂ​ര്‍ പ​റ​ഞ്ഞ​ത്.
ഒ​ട്ടു​മി​ക്ക ആ​ളു​ക​ളും പ്ര​സ്താ​വ​ന ശ​രി​വെ​ച്ച​പ്പോ​ള്‍ ഇ​തി​നെ എ​തി​ര്‍​ക്കു​ന്ന​വ​രു​മു​ണ്ട്. കീ​ര്‍​ത്തി​യേ​ക്കാ​ള്‍ ക​ഴി​വും സൗ​ന്ദ​ര്യ​വു​മു​ള്ള വേ​റെ ന​ടി​മാ​ര്‍ ഉ​ണ്ടെ​ന്ന് ചി​ല​ര്‍ പ​റ​യു​ന്നു.
ബോ​ണി ക​പൂ​റി​ന്റെ​യും ശ്രീ​ദേ​വി​യു​ടെ​യും മ​ക​ള്‍ ജാ​ന്‍​വി കീ​ര്‍​ത്തി​യേ​ക്കാ​ള്‍ സു​ന്ദ​രി​യാ​ണെ​ന്നാ​യി​രു​ന്നു ചി​ല​രു​ടെ ക​ണ്ടെ​ത്ത​ല്‍. എ​ന്താ​യാ​ലും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വാ​ദ​പ്ര​തി​വാ​ദ​ങ്ങ​ള്‍ തു​ട​രു​ക​യാ​ണ്.
ബോ​ണി​യു​ടെ​യും ശ്രീ​ദേ​വി​യു​ടെ​യും വി​വാ​ഹ വാ​ര്‍​ഷി​കം ര​ണ്ട് ദി​വ​സം മു​മ്പാ​യി​രു​ന്നു. ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ നാ​യ​ക​നാ​യി എ​ത്തു​ന്ന മാ​മ​ന്ന​ന്‍ എ​ന്ന സി​നി​മ​യി​ല്‍ മ​ല​യാ​ള​ത്തി​ന്റെ പാ​ന്‍ ഇ​ന്ത്യ​ന്‍ താ​രം ഫ​ഹ​ദ് ഫാ​സി​ലും ത​മി​ഴ​ക​ത്തി​ന്റെ ഹാ​സ്യ​സാ​മ്രാ​ട്ട് വ​ടി​വേ​ലു​വും പ്ര​ധാ​ന​പ്പെ​ട്ട ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്.
ജൂ​ണ്‍ 29ന് ​മാ​മ​ന്ന​ന്‍ പ്ര​ദ​ര്‍​ശ​ന​ത്തി​ന് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ് എ​ന്നാ​ണ് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.
മാ​രി സെ​ല്‍​വ​രാ​ജാ​ണ് ചി​ത്ര​ത്തി​ന്റെ സം​വി​ധാ​ന​വും തി​ര​ക്ക​ഥ​യും. എ​ആ​ര്‍ റ​ഹ്മാ​നാ​ണ് ചി​ത്ര​ത്തി​ന്റെ സം​ഗീ​ത സം​വി​ധാ​നം. ഉ​ദ​യ​നി​ധി സ്റ്റാ​ലി​ന്‍ ത​ന്നെ​യാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us