യഥാര്‍ത്ഥത്തില്‍ ടെസ്‌കോ സാധനവില കുറച്ചോ ? അതും 700 ഉത്പന്നങ്ങളുടെ ?

author-image
athira p
New Update

ഡബ്ലിന്‍: നിത്യോപയോഗ സാധനങ്ങളുടെ വില കുറച്ച ടെസ്‌കോയുടെ നടപടി അയര്‍ലണ്ടിലെ വ്യാപാരമേഖലയില്‍ ഒരു വഴിത്തിരിവുണ്ടാക്കുന്ന പ്രചോദനമാവുമെന്ന് ധനകാര്യ മന്ത്രി മൈക്കല്‍ മഗ്രാത്ത്.

Advertisment

publive-image

ടെസ്‌കോയുടെ വിലക്കുറവ് മറ്റ് ചില്ലറ വ്യാപാരികളും പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ ജനങ്ങള്‍ക്ക് നേട്ടമുണ്ടാക്കുമെന്ന് മന്ത്രി പറഞ്ഞു. ആളുകള്‍ വില സെന്‍സിറ്റീവ് ആണ്, അവര്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ നല്ല ഓഫറുകളോട് പ്രതികരിക്കുക തന്നെ ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ടെസ്‌കോ അയര്‍ലണ്ട് ഇന്നലെയാണ് 700-ലധികം ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കത്തില്‍ മുതല്‍ , പലചരക്ക് സാധനങ്ങളുടെ വിലക്കയറ്റം തുടരുകയായിരുന്നു.കഴിഞ്ഞ ആഴ്ചകളില്‍, പാല്‍, വെണ്ണ, ബ്രെഡ് തുടങ്ങിയ ചില പ്രധാന ഇനങ്ങളുടെ വില ടെസ്‌കോ കുറച്ചിരുന്നു.ഭക്ഷ്യവസ്തുക്കള്‍ മുതല്‍ ഗാര്‍ഹിക, സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങള്‍ വരെയുള്ള തങ്ങളുടെ സ്റ്റോറുകളിലുടനീളമുള്ള 700-ലധികം ഉല്‍പ്പന്നങ്ങള്‍ക്ക് ശരാശരി 10% വിലയാണ് ടെസ്‌കോ പ്രഖ്യാപിച്ചിരിക്കുന്നത്.

ടെസ്‌കോ-ബ്രാന്‍ഡഡ് പിസ്സ, പാമ്പേഴ്സ് നാപ്പികള്‍, ടെസ്‌കോ ടോയ്ലറ്റ് പേപ്പര്‍, ടെസ്‌കോ മധുരക്കിഴങ്ങ് ഓവന്‍ ചിപ്സ്, ഫ്രെഡ് & ഫ്‌ലോ കോട്ടണ്‍ കമ്പിളി പാഡുകള്‍ എന്നിവ വില കുറച്ച ഉല്‍പ്പന്നങ്ങളില്‍ ഉള്‍പ്പെടുന്നു.

വില കുറച്ച സാധനങ്ങളുടെ ലിസ്റ്റ് ടെസ്‌കോ അവരുടെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.https://www.tesco.ie/groceries/zone/price-cuts/

Advertisment