ജീവനക്കാരുടെ കുറവ് ,ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ പ്രതിസന്ധിയില്‍

author-image
athira p
New Update

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ആയിരക്കണക്കിന് ചൈല്‍ഡ് കെയര്‍ വര്‍ക്കര്‍മാരെ ആവശ്യമുണ്ടെന്ന് പഠനം. വയോജന സംരക്ഷണമേഖലയിലെന്നത് പോലെ തന്നെ ശിശു സംരക്ഷണത്തിനും ജീവനക്കാരെ ലഭിക്കാത്ത അവസ്ഥയാണ് ഒട്ടേറെ സ്ഥാപനങ്ങള്‍ക്കുള്ളത്. മേഖലയില്‍ റിക്രൂട്ട്മെന്റ് പ്രതിസന്ധിയുണ്ടെന്നും തൊഴിലാളികളെ ആകര്‍ഷിക്കാന്‍ ഇപ്പോഴത്തെ മിനിമം മണിക്കൂര്‍ നിരക്ക് രണ്ട് യൂറോയെങ്കിലും വര്‍ധിപ്പിക്കണമെന്നും തൊഴിലാളി സംഘടനയായാ എസ്‌ഐപിടിയു (സിപ്ടു ) ആവശ്യപ്പെട്ടു.

Advertisment

publive-image

മിനിമം മണിക്കൂര്‍ വേതന നിരക്ക് 13 യൂറോയില്‍ നിന്ന് 15 യൂറോയായി ഉയര്‍ത്തണമെന്നാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്.

ശിശുസംരക്ഷണ മേഖലയ്ക്കായുള്ള എംപ്ലോയ്മെന്റ് റെഗുലേഷന്‍ ഓര്‍ഡറിന്റെ (ഇആര്‍ഒ) അവലോകനം ചര്‍ച്ച ചെയ്യാന്‍ ജോയിന്റ് ലേബര്‍ കമ്മിറ്റി (ജെഎല്‍സി) അംഗങ്ങളായ യൂണിയനുകളും തൊഴിലുടമ ഗ്രൂപ്പുകളും ഇന്ന് യോഗം ചേരുന്നുണ്ട്.”ജീവനക്കാരെ റിക്രൂട്ട് ചെയ്യാനും നിലനിര്‍ത്താനും തൊഴിലുടമകള്‍ പാടുപെടുന്നതിനാല്‍ സേവനമേഖലയിലും പ്രതിസന്ധി ഉടലെടുക്കുകയാണെന്ന് എസ്ഐപിടിയു സ്ട്രാറ്റജിക് ഓര്‍ഗനൈസിംഗ് ആന്‍ഡ് കാമ്പെയ്നിംഗ് മേധാവി ഡാരാ ഒ’കോണര്‍ പറഞ്ഞു.

സര്‍ക്കാര്‍ അനുവദിക്കുന്ന റെക്കോഡ് ഫണ്ടുകള്‍ക്കിടയിലും ഇത് സംഭവിക്കുന്നു.പണപ്പെരുപ്പ നിരക്കിനപ്പുറമുള്ള ശമ്പള ക്ലെയിമുകള്‍ നിറവേറ്റുന്നതിന് രക്ഷിതാക്കള്‍ക്ക് കൂടുതല്‍ ഫീസ് നല്‍കേണ്ടി വരുമെന്ന് ശിശുസംരക്ഷണ കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Advertisment