ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മനുഷ്യരെ കൊല്ലാന്‍ മാത്രം ശേഷി കൈവരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ ഉപദേഷ്ടാവ് മാറ്റ് ക്ളിഫോര്‍ഡ്.
/sathyam/media/post_attachments/AODqtcYzuMLsr9kgNMQL.jpg)
നിരവധി മരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന സൈബര്‍, ജൈവ ആയുധങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നിര്‍മിക്കാന്‍ അധികം വൈകാതെ സാധിക്കുമെന്നും അഡ്വാന്‍സ്ഡ് റിസര്‍ച്ച് ആന്‍ഡ് ഇന്‍വെന്‍ഷന്‍ ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ ക്ളിഫോര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനങ്ങളെ നിയന്ത്രിക്കാന്‍ ആഗോള തലത്തില്‍ തന്നെ സംവിധാനങ്ങള്‍ രൂപീകരിക്കണം. ഇല്ലെങ്കില്‍, പിന്നീട് മനുഷ്യരുടെ നിയന്ത്രണത്തിനപ്പുറത്തേക്ക് ഇവ സ്വയം വളരുമെന്നും ക്ളിഫോര്‍ഡ്.
ചാറ്റ്ജിപിടി, ഗൂഗിള്‍ ബാര്‍ഡ് തുടങ്ങിയ എഐ ഭാഷാ മോഡലുകളെ കുറിച്ചുള്ള അന്വേഷണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന യു.കെ സര്‍ക്കാരിന്റെ ഫൗണ്ടേഷന്‍ മോഡല്‍ ടാസ്ക്ഫോഴ്സില്‍ പ്രധാനമന്ത്രിക്ക് ഉപദേശങ്ങള്‍ നല്‍കുന്നത് ക്ളിഫോര്‍ഡാണ്. എഐ ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍, നല്ലതിനായുള്ള ഒരു ശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.