പാരീസ്: നാലു കുഞ്ഞുങ്ങളടക്കം അഞ്ചുപേര്‍ക്ക് കത്തിയാക്രമണത്തില്‍ പരിക്കേറ്റു. മൂന്നുപേരുടെ നല ഗുരുതരം. ഫ്രഞ്ച് ആല്‍പ്സിലെ അന്നസി പട്ടണത്തിലാണ് സംഭവം.
/sathyam/media/post_attachments/WezSW5u0ZgvrAig7xjE5.jpg)
തെക്കുകിഴക്കന്‍ ഫ്രാന്‍സിലെ പാര്‍ക്കില്‍ സിറിയന്‍ വംശജന്‍ നടത്തിയ കത്തിയാക്രമണത്തില്‍ മൂന്നു വയസിനടുത്തു പ്രായമുള്ള നാലു കുഞ്ഞുങ്ങള്‍ക്കും രണ്ടു മുതിര്‍ന്നവര്‍ക്കും പരിക്കേറ്റു.
രണ്ടു കുഞ്ഞുങ്ങളുടെയും ഒരു മുതിര്‍ന്നയാളുടെയും നില അതീവ ഗുരുതരമാണ്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പോലീസ് കാലിനു വെടിവച്ചു പിടികൂടി. സംഭവത്തിനു തീവ്രവാദബന്ധമില്ലെന്നാണു പ്രാഥമിക റിപ്പോര്‍ട്ട്.
ഇറ്റാലിയന്‍~സ്വിസ് അതിര്‍ത്തിക്കടുത്ത അന്നെസി പട്ടണത്തിലെ തടാകത്തോടു ചേര്‍ന്ന പാര്‍ക്കില്‍ ഇന്നലെ രാവിലെയായിരുന്നു സംഭവം. കത്തിയുമായി എത്തിയ അക്രമി കുഞ്ഞുങ്ങളെ കുത്തുകയായിരുന്നു. രക്ഷിതാക്കള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുവന്ന കുഞ്ഞുങ്ങളും ആക്രമിക്കപ്പെട്ടു. ഓടിപ്പോയ അക്രമി പിന്നീട് രണ്ടു മുതിര്‍ന്നവരെയും കുത്തി.
31 വയസുള്ള അക്രമി ഫ്രാന്‍സില്‍ അഭയം തേടാനുള്ള ശ്രമത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നിലവില്‍ ഇയാള്‍ സ്വീഡനില്‍ അഭയാര്‍ഥിയാണ്. ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണ്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.
കറുത്ത ഷോര്‍ട്സും സ്വെറ്റ് ഷര്‍ട്ടും ധരിച്ച ആക്രമി പാര്‍ക്കിലൂടെ ഓടുന്ന വിഡിയോയും പുറത്തുവന്നു.