ബ്രസല്‍സ്: കുടിയേറ്റക്കാരെ സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും സംബന്ധിച്ച നയം കൂടുതല്‍ കര്‍ക്കശമാകുന്ന രീതിയില്‍ പരിഷ്കരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ധാരണയായി.
/sathyam/media/post_attachments/fe674N3sZSlf63hn6wpL.jpg)
അഭയാര്‍ഥിത്വം തേടുന്നവരോടുള്ള ഉത്തരവാദിത്വം നിറവേറ്റുന്നതിനും യൂറോപ്യന്‍ യൂണിയന്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമിടയില്‍ സന്തുലിതാവസ്ഥ സൃഷ്ടിക്കുക എന്നതാണ് ഉദ്ദേശിക്കുന്നതെന്ന് നിലവില്‍ യൂറോപ്യന്‍ യൂണിയന്‍ അധ്യക്ഷ സ്ഥാനത്തുള്ള സ്വീഡന്‍ വ്യക്തമാക്കി.
അഭയാര്‍ഥികളുടെ കുട്ടികള്‍ക്ക് സംരക്ഷണം നല്‍കുന്ന വിഷയത്തില്‍ നേരത്തെ ജര്‍മനി ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇത്തരം വിഷയങ്ങള്‍ കൂടി ചര്‍ച്ച ചെയ്ത ശേഷമാണ് നയം മാറ്റം പരിഗണിക്കാന്‍ തീരുമാനമായത്.
നയം മാറ്റത്തില്‍ ഉദ്ദേശിക്കുന്ന കാര്‍ക്കശ്യം ഇത്ര പോരെന്നും കൂടുതല്‍ കടുത്ത നിലപാടുകള്‍ ആവശ്യമാണെന്നും ഇറ്റലിയും ഓസ്ട്രിയയും നെതര്‍ലന്‍ഡ്സും ആവശ്യപ്പെട്ടതോടെ ചൂടേറിയ ചര്‍ച്ചകളാണ് നടന്നത്.
പുതിയ നയ രൂപീകരണത്തിന്റെ വിശദാംശങ്ങള്‍ ഇനിയും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.