ബൊഗോട്ട: കൊളംബിയയിലെ ആമസോണ്‍ വനത്തില്‍ വിമാനം തകര്‍ന്ന് കാണാതായ നാലു കുട്ടികളെയും ജീവനോടെ കണ്ടെത്തി. വിമാനാപകടം കഴിഞ്ഞ് 40 ദിവസങ്ങള്‍ പിന്നിട്ടുമ്പോഴാണ് കുട്ടികളെ കണ്ടെത്തിയത്. കുട്ടികളെ കണ്ടെത്തിയതിന്‍റെ ചിത്രം സഹിതം കൊളംബിയന്‍ പ്രസിഡന്‍റ് സ്ഥിരീകരിച്ചു.
/sathyam/media/post_attachments/XcZchMXrfARsjGfsBehh.jpg)
പതിനൊന്നും ഒന്‍പതും നാലും വയസുള്ള കുട്ടികളും 11 മാസം പ്രായമുള്ള ഒരു കൈക്കുഞ്ഞുമാണ് വനത്തില്‍ അകപ്പെട്ടിരുന്നത്. അവര്‍ മറ്റു മുതിര്‍ന്നവരുടെയൊന്നും സഹായമില്ലാതെയാണ് ഈ 40 ദിവസങ്ങള്‍ അതിജീവിച്ചത്.
ഫ്ലാഷ് ലൈറ്റുകളുമായി തിരഞ്ഞു നടക്കുന്ന സേന അംഗങ്ങള്‍, ആകാശത്ത് കണ്ണുകളുമായി ഹെലികോപ്റ്ററുകളും ഉപഗ്രഹങ്ങളും, സ്നിഫര്‍ നായ്ക്കളും കാടിന്‍റെ ഉള്ളറിയുന്ന ആദിവാസികളും... ലോകം കണ്ടതില്‍ വച്ച് വളരെ പ്രയാസകരമായ ദൗത്യമാണ് രാജ്യം പൂര്‍ത്തിയാക്കി.
തെക്കന്‍ കൊളംബിയയിലെ അരരാക്കുവരയില്‍ നിന്ന് പറന്നുയര്‍ന്ന സെസ്ന 206 വിമാനം, കാക്വെറ്റ പ്രവിശ്യയില്‍ ആമസോണ്‍ കാടിനു മുകളില്‍ വച്ച് തകര്‍ന്നു വീണത്. കുട്ടികളുടെ അമ്മ മഗ്ദലീന മക്കറൈ എന്ന 33 കാരിയുടെയും 2 പൈലറ്റുകളുടെ മൃതദേഹം പിന്നീട് രണ്ടാഴ്ച്ചക്കു ശേഷം കണ്ടെത്തിയിരുന്നു.ഒരു മാസം മുന്‍പ് അതായത് മേയ് ഒന്നിനാണ് മൃതദേഹങ്ങള്‍ ആമസോണ്‍ വനത്തില്‍ നിന്നും സേന അംഗങ്ങള്‍ കണ്ടെടുത്തത്. എന്നാല്‍ കുട്ടികളെ അന്ന് കണ്ടെത്താനായിരുന്നില്ല.
അതേസമയം, കുട്ടികള്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനുള്ള തെളിവുകള്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കമ്പുകളും ചില്ലകളും ഉപയോഗിച്ച് നിര്‍മ്മിച്ച താല്‍ക്കാലിക ഷെഡും കുട്ടികളുടെ ഹെയര്‍ ക്ളിപ്പും ഫീഡിംഗ് ബോട്ടിലും പാതി ഭക്ഷിച്ച പഴങ്ങളും കണ്ടെത്തിയതിന് പിന്നാലെ സേനയുടെ നിരവധി സംഘങ്ങളാണ് അഗ്നി രക്ഷാ സേനയ്ക്കൊപ്പം ആമസോണ്‍ കാട് അരിച്ച് പെറുക്കിയത്.