ലണ്ടന്‍: ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പാര്‍ലമെന്റംഗത്വം രാജിവച്ചു. കോവിഡ് ചട്ടങ്ങളെല്ലാം പാലിച്ചുവെന്നു ബോറിസ് ജോണ്‍സണ്‍ നടത്തിയ പ്രസ്താവനയിലൂടെ പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണഥ്തില്‍ പാര്‍ലമെന്ററി സമിതി അന്വേഷണം നടത്തുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
/sathyam/media/post_attachments/fn5g7gtVn6ua8J4KxgPm.jpg)
തെറ്റിദ്ധരിപ്പിച്ചുവെന്നു കണ്ടെത്തിയാല്‍ ബോറിസിനു 10 ദിവസം വരെ സസ്പെന്‍ഷന്‍ ലഭിക്കാം. എന്നാല്‍, സമിതി റിപ്പോര്‍ട്ട് പുറത്തുവരും മുന്‍പേ രാജിവയ്ക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.
എംപി സ്ഥാനം ഒഴിയുന്നത് സങ്കടകരമാണെന്നും എന്നാല്‍ തന്നെ പുറത്താക്കാന്‍ കുറച്ചുപേര്‍ ശ്രമിക്കുകയാണെന്നും ഇവര്‍ക്കു പാര്‍ട്ടിയുടെയോ ജനങ്ങളുടെയോ പിന്തുണയില്ലെന്നും ജോണ്‍സണ്‍ അവകാശപ്പെട്ടു.
കോവിഡ് കാലത്ത് ലോക്ഡൗണ്‍ ചട്ടങ്ങള്‍ മറികടന്നു മദ്യസല്‍ക്കാരമടക്കമുള്ള ആഘോഷങ്ങള്‍ നടത്തിയതിലൂടെ ' പാര്‍ട്ടിഗേറ്റ്' എന്നറിയപ്പെട്ട വിവാദത്തിന്റെ പേരില്‍ പ്രധാനമന്ത്രിയായിരിക്കെ ജോണ്‍സണു പാര്‍ലമെന്റില്‍ ക്ഷമാപണം നടത്തേണ്ടിവന്നിരുന്നു. പിന്നാലെ മന്ത്രിമാരുടെ കൂട്ടരാജിയെത്തുടര്‍ന്നു കഴിഞ്ഞവര്‍ഷം ജൂലൈയില്‍ പ്രധാനമന്ത്രിസ്ഥാനവും രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി.