ഫിലാഡല്‍ഫിയ സണ്‍ഡേ സ്‌കൂള്‍ കുട്ടികളുടെ പിക്‌നിക് ശ്രദ്ധേയമായി

author-image
athira p
New Update

ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കായി പി. ടി. എ. യുടെ മേല്‍നോട്ടത്തില്‍ ആദ്യമായി നടത്തപ്പെട്ട പിക്‌നിക് കുട്ടികളും അവരുടെ മാതാപിതാക്കളും വളരെ ആസ്വദിച്ചു. ജൂണ്‍ 3 ശനിയാഴ്ച്ച മോണ്ട്‌ഗോമറികൗണ്ടി ബ്ലൂബെല്ലിലുള്ള വെന്റ്‌സ്‌റണ്‍ പാര്‍ക്കിലായിരുന്നു പിക്‌നിക് സംഘടിപ്പിച്ചത്. മതബോധനസ്‌കൂള്‍ അധ്യാപകരും, പി. ടി. എ ഭാരവാഹികളും, മാതാപിതാക്കളുമടക്കം നൂറില്‍പരം ആള്‍ക്കാര്‍ പിക്‌നിക്കില്‍ പങ്കെടുത്തു.

Advertisment

publive-image

രാവിലെ ഒമ്പതരമണിക്കാരംഭിച്ച പിക്‌നിക് രണ്ടരവരെ നീണ്ടുനിന്നു. വോളിബോള്‍, ബാഡ്മിന്റണ്‍, ഷട്ടില്‍, ബാസ്‌കറ്റ്‌ബോള്‍ ഉള്‍പ്പെടെ കുട്ടികള്‍ പലവിധ ഗെയിമുകകളില്‍ പങ്കെടുത്തു. വിശപ്പടക്കുന്നതിനായി ഹാംബര്‍ഗര്‍, ഹോട്ട്‌ഡോഗ് ഉള്‍പ്പെടെ രുചികരമായ ബാര്‍ബിക്യൂ വിഭവങ്ങളും, ദാഹശമനത്തിനായി ഐസ്‌ക്രീം ഉള്‍പ്പെടെയുള്ള ശീതളപാനീയങ്ങളും ധാരാളം.

ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് കുമ്പക്കീലിന്റെ മേല്‍നോട്ടത്തില്‍ കൈക്കാരന്മാരായ രാജു പടയാറ്റില്‍, റോഷിന്‍ പ്ലാമൂട്ടില്‍, തോമസ് ചാക്കോ, മതബോധനസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, വൈസ് പ്രിന്‍സിപ്പാള്‍ ജോസ് മാളേയ്ക്കല്‍, പി. ടി. എ. പ്രസിഡന്റ് ജോബി ജോര്‍ജ് കൊച്ചുമുട്ടം, വൈസ് പ്രസിഡന്റ് സനോജ് ഐസക്ക്, സെക്രട്ടറി പ്രീതി സിറിയക്ക്, ജോയിന്റ് സെക്രട്ടറി ഗീതാ ജോസ്, ട്രഷറര്‍ മൈക്ക് കട്ടിപ്പാറ, ജോയിന്റ് ട്രഷറര്‍ നീതു ജോസ്, കമ്മിറ്റി അംഗങ്ങളായ ഷോണിമ മാറാട്ട്, അന്റോണിയ സോജന്‍, ജോമോന്‍ പ്ലാത്തോട്ടം, ഇടവക സെക്രട്ടറി ടോം പാറ്റാനിയില്‍ എന്നിവരായിരു പിക്‌നിക്കിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്.

Advertisment