അയര്‍ലണ്ട് , ഇന്ത്യയുമായി ഡ്രൈവിംഗ് ലൈസന്‍സ് എക്‌സ്‌ചേഞ്ച് കരാറിലെത്തുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗതകാര്യ സഹമന്ത്രി

author-image
athira p
New Update

ഡബ്ലിന്‍: ഇന്ത്യയുമായി ഡ്രൈവിംഗ് ലൈസന്‍സ് എക്‌സ്‌ചേഞ്ച് കരാറിലെത്തുന്നതിനുള്ള കരാര്‍ എത്രയും വേഗം ആരംഭിക്കുമെന്ന് ഐറിഷ് ഗതാഗതകാര്യ സഹമന്ത്രി ജാക്ക് ചേമ്പേഴ്സ്. ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് എക്‌സ്‌ചേഞ്ചുമായി ബന്ധപ്പെട്ട തുല്യതാ മൂല്യനിര്‍ണ്ണയങ്ങള്‍ ആരംഭിക്കുന്നതിനുള്ള നിര്‍ദേശം ആർ എസ് എ -ക്ക് നല്‍കുമെന്ന് ഗതാഗത മന്ത്രി പറഞ്ഞു.

Advertisment

publive-image

വിദഗ്ദ ഡ്രൈവര്‍മാരുടെ അഭാവം അയര്‍ലണ്ടും യൂറോപ്യന്‍ യൂണിയനും അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ്. പ്രൊഫഷണല്‍ ഡ്രൈവര്‍മാരുടെ (എച്ച് ജി വി അല്ലെങ്കില്‍ ബസ് ഡ്രൈവര്‍മാര്‍) മികച്ച ഉറവിടമാണ് ഇന്ത്യ. ഇത്തരം രാജ്യങ്ങളെ തിരിച്ചറിഞ്ഞ് അംഗീകരിക്കുക എന്നത് സര്‍ക്കാരിന്റെ മുന്‍ഗണനയിലാണെന്നും ഗതാഗത മന്ത്രി വ്യക്തമാക്കി.

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസന്‍സ് എക്‌സ്‌ചേഞ്ച് ഇപ്പോള്‍ അയര്‍ലണ്ടില്‍ അനുവദിനീയമല്ല. അതേ സമയം അയര്‍ലണ്ടില്‍ ആദ്യമായെത്തുന്ന ഒരാള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ഇന്ടര്‍നാഷണല്‍ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിക്കാനുള്ള അനുവാദമുണ്ട്. നിലവിലെ നിയമങ്ങളില്‍ അവലോകനം നടത്തുന്നതിനായി മറ്റ് രാജ്യങ്ങളില്‍ നിന്ന് ലഭിച്ച നിരവധി അപേക്ഷകള്‍ നിലവിലുണ്ട്. അതേ സമയം ഇന്ത്യയിലെ അധികാരികള്‍ അത്തരമൊരു നിര്‍ദേശം സമര്‍പ്പിച്ചിട്ടില്ലാത്തതിനാല്‍, അയര്‍ലണ്ട് ഇക്കാര്യത്തില്‍ മുന്‍കൈയ്യെടുത്ത് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനാണ് തയ്യാറെടുക്കുന്നത്.

ഓസ്ട്രേലിയ, ജിബ്രാള്‍ട്ടര്‍, ഗുര്‍ണ്‍സി, ഐല്‍ ഓഫ് മാന്‍, ജപ്പാന്‍, ജേഴ്സി, ദക്ഷിണാഫ്രിക്ക, റിപ്പബ്ലിക് ഓഫ് കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, ന്യൂസിലന്‍ഡ്, തായ്വാന്‍, ഏഴ് കനേഡിയന്‍ പ്രവിശ്യകള്‍ (ഒന്റാറിയോ, മാനിറ്റോബ, ന്യൂഫൗണ്ട്ലാന്‍ഡ്, ലാബ്രഡോര്‍, ബ്രിട്ടീഷ് കൊളംബിയ, ബ്രിട്ടീഷ് കൊളംബിയ, സസ്‌കാച്ചെവന്‍, ആല്‍ബെര്‍ട്ട, ന്യൂ ബ്രണ്‍സ്വിക്ക്), വടക്കന്‍ അയര്‍ലന്‍ഡ്, യുകെ.എന്നിവിടങ്ങളില്‍ നിന്നും ലഭിച്ച ഡ്രൈവിംഗ് ലൈസന്‍സുകള്‍ എക്‌സ്‌ചേഞ്ച് ചെയ്ത് ഉപയോഗിക്കാനുള്ള അനുമതി അയര്‍ലണ്ട് ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ട്.

മറ്റൊരു രാജ്യവുമായി ഒരു ഡ്രൈവിംഗ് ലൈസന്‍സ് എക്‌സ്‌ചേഞ്ച് കരാറിലെത്തുന്നത് ഒരു സമഗ്രമായ പ്രക്രിയയാണ്, ഓരോ രാജ്യത്തെയും നിയമാനുസൃത ലൈസന്‍സിംഗ് അധികാരികള്‍ തമ്മിലാണ് അത് നടക്കേണ്ടത്.

റോഡുപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍, ഓരോ അധികാരപരിധിയിലെയും ബന്ധപ്പെട്ട അധികാരികള്‍ രണ്ട് ലൈസന്‍സിംഗ് വ്യവസ്ഥകളും പഠിക്കുകയും താരതമ്യം ചെയ്യുകയും അവ പരസ്പരം താരതമ്യപ്പെടുത്താവുന്നതാണെന്ന് തൃപ്തിപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ അത്തരം കരാറുകള്‍ ഉണ്ടാക്കാന്‍ കഴിയൂ. മാനദണ്ഡങ്ങളും നടപടിക്രമങ്ങളും താരതമ്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍, പ്രക്രിയ തുടരില്ല. ഐറിഷ് ഭാഗത്ത്, റോഡ് സുരക്ഷാ അതോറിറ്റി (ആർ എസ് എ ) ആണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്.

വിനിമയ കരാറുകള്‍ പരിഗണിക്കുന്നതിനായി ആര്‍എസ്എ അടുത്തിടെ ഉക്രെയ്ന്‍, മോള്‍ഡോവ, നോര്‍ത്ത് മാസിഡോണിയ, അര്‍ജന്റീന എന്നി രാജ്യങ്ങളില്‍ നിന്നുള്ളവരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്‍ നേതൃത്വമെടുത്ത് ഉക്രേനിയന്‍ ലൈസന്‍സുകള്‍ അംഗീകരിച്ചതുകൊണ്ട് അവര്‍ക്ക് അയര്‍ലണ്ടില്‍ ഡ്രൈവിംഗ് ലൈസന്‍സുകള്‍ എക്‌സ്‌ചേഞ്ച് ചെയ്യാനുള്ള അനുമതി നല്‍കി കഴിഞ്ഞു.അപേക്ഷ നല്‍കിയിട്ടുള്ള അര്‍ജന്റീനിയന്‍ അധികാരികളില്‍ നിന്ന് നിരവധി വിഷയങ്ങളില്‍ വ്യക്തത തേടുകയാണ്,

ഇന്ത്യാ സര്‍ക്കാര്‍ കൂടി ഇടപെട്ടാല്‍ വളരെ വേഗം പൂര്‍ത്തിയാക്കാവുന്ന ഒരു പ്രക്രീയയാണ് ഡ്രൈവിംഗ് ലൈസന്‍സ് എക്‌സ്‌ചേഞ്ച്.യൂറോപ്പിലെ ഡ്രൈവര്‍മാരുടെ ദൗര്‍ലഭ്യം പരിഹരിക്കാനുള്ള നടപടിയെന്നത് പോലെ തന്നെ സ്പൗസ് വിസയിലും ,സ്റ്റഡി വിസയിലുമടക്കം യൂറോപ്യന്‍ രാജ്യങ്ങളിലെത്തുന്ന ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നേടാനുള്ള ഉപാധിയുമാവും ഇത്തരമൊരു ക്രമീകരണം.

Advertisment