മദേഴ്സ് ആൻ്റ് ഫാദേഴ്സ് ഡേ ആഘോഷം ഫിലഡൽഫിയയിൽ ഇന്ന്

author-image
athira p
New Update

ഫിലഡൽഫിയ: മദേഴ്സ് ആൻ്റ് ഫാദേഴ്സ് ഡേ ആഘോഷം ഫിലഡൽഫിയയിൽ ഇന്ന്. വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസാണ് നേതൃത്വം നൽകുന്നത്. ഫാ. ഡോ. ജോൺസൺ സി ജോൺ, ബ്രിജിറ്റ് വിൻസൻ്റ് എന്നിവർ മാതാ പിതാ സംയുക്ത ദിനാഘോഷ സന്ദേശം നൽകും.

Advertisment

publive-image

മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് സിരിയൻ ചർച് വികാർ ആണ് ഫാ. ഡോ. ജോൺസൺ സി ജോൺ. പെൻസിൽ വേനിയാ നേഴ്സിങ് ബോർഡ് അംഗമാണ് ബ്രിജിറ്റ് വിൻസൻ്റ്.

ജൂൺ 11, ഞായറാഴ്ച്ച വൈകുന്നേരം 5 മണിക്ക് സെൻ്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ ചർച്ച് ഹാളിലാണ് മാതാ പിതാ സംയുക്ത ദിനാഘോഷം നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: പ്രോഗ്രാം കോർഡിനേറ്റർ: തോമസ് കുട്ടി വർഗീസ് (267 515 8727).

Advertisment