ബര്‍ലിന്‍: ഈ വേനല്‍ക്കാലത്ത് ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി ജര്‍മന്‍ റെയില്‍വേ. 9.90 യൂറോയ്ക്കാണ് ഐസി, ഐസിഇ ടിക്കറ്റുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
/sathyam/media/post_attachments/ChcqDLJA6ZZctN6adHLu.jpg)
ജൂണ്‍ 11നും ജൂലൈ 31നും ഇടയില്‍ ടിക്കറ്റുകള്‍ വാങ്ങാന്‍ കഴിയും. അടുത്തുള്ള നഗരങ്ങള്‍ക്കിടയിലുള്ള ഹ്രസ്വദൂര യാത്രകള്‍ക്കാണ് 9.90 യൂറോയ്ക്ക് ടിക്കറ്റുകള്‍ ലഭിക്കുക. ബ്രെമന്‍ ~ ഹാംബര്‍ഗ്, കൊളോണ്‍ ~ ഡ്യുസല്‍ഡോര്‍ഫ്, ഓഗ്സ്ബര്‍ഗ് ~ മ്യൂണിച്ച്, ഡ്രെസ്ഡന്‍ ~ ലെയ്പ്ഷ്വിഗ് റൂട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ബാന്‍കാര്‍ഡ് 25 അല്ലെങ്കില്‍ 50 കൈവശമുള്ളവര്‍ക്ക് ഇതിനു പുറമേ 25 ശതമാനം കിഴിവ് കൂടി ലഭിക്കും. അവര്‍ക്ക് 7.40 യൂറോ മാത്രം മുടക്കിയാല്‍ മതിയാകും.
ഡിബി നാവിഗേറ്ററ്റ് ആപ്പ്, ഡ്യൂഷെബാന്‍ വെബ്സൈറ്റ് എന്നിവ മുഖേനയും സ്റേറഷനുകളിലുള്ള സര്‍വീസ് പോയിന്റുകള്‍ വഴിയും ടിക്കറ്റ് ലഭിക്കും.
പത്തു ലക്ഷത്തിനടുത്ത് ടിക്കറ്റുകള്‍ മാത്രമായിരിക്കും ഈ സീസണില്‍ വില്‍ക്കുക.