കീവ്: റഷ്യ യുക്രെയ്നില്‍ അധിനിവേശം തുടരുന്നതിനിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡ് കീവ് സന്ദര്‍ശിച്ചു.
/sathyam/media/post_attachments/p1yVHJEjjTPRWI1CPr1D.jpg)
യുക്രെയ്നു കാനഡ സൈനിക സഹായം നല്‍കുമെന്നും ട്രൂഡോ ഇവിടെ പ്രഖ്യാപനം നടത്തി. റഷ്യന്‍ അധിനിവേശത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ സ്മാരകത്തില്‍ യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്കിക്കൊപ്പം ട്രൂഡോ ആദരമര്‍പ്പിച്ചു.
പ്രത്യാക്രമണത്തിന് ഒരുങ്ങുന്ന യുക്രെയ്നിന് അദ്ദേഹം എല്ലാ സഹായവും നല്‍കുമെന്നാണ് ട്രൂഡോയുടെ വാഗ്ദാനം. 50 കോടി ഡോളര്‍ കൂടി ഉടന്‍ നല്‍കുമെന്ന് പറഞ്ഞു.